nctv news pudukkad

nctv news

ഗജലോകത്തെ സുൽത്താൻ വീണ്ടും പൂരനഗരിയിലേക്ക്; ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി രാമൻ വടക്കുന്നാഥനിലെത്തും

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഇറങ്ങും. ചെമ്പൂക്കാവ് ശ്രീകാര്‍ത്ത്യായനി ഭഗവതിയുടെ തിടമ്പാകും രാമന്‍ ഏറ്റുക. രാമനെത്തുമെന്ന് ഉറപ്പായതോടെ ആനപ്രേമികള്‍ക്കും പൂരപ്രേമികള്‍ക്കും ആവേശം വാനോളമാണ്. ചെമ്പൂക്കാവ് ശ്രീകാര്‍ത്ത്യായനി ഭഗവതിയുടെ തിടമ്പ് തന്നെയാണ് കഴിഞ്ഞ തവണയും രാമന്‍ ഏറ്റിയത്. തെക്കേ ഗോപുരനട തുറക്കാന്‍ രാമന്‍ എത്താത്തത്ത് ഏറെ കാലങ്ങളായി പൂരപ്രേമികളെ സംബന്ധിച്ച് ഒരു നോവാണ്. ഇത്തവണയും എറണാകുളം ശിവകുമാര്‍ തന്നെയാണ് തെക്കേ ഗോപുരനട തള്ളിത്തുറക്കുക. ഓരോ വര്‍ഷവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോര്‍ഡ് ഏക്കത്തുക നിശ്ചയിക്കുന്നതും വലിയ വാര്‍ത്തയാകാറുണ്ട്. കേരളത്തിലെ …

ഗജലോകത്തെ സുൽത്താൻ വീണ്ടും പൂരനഗരിയിലേക്ക്; ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി രാമൻ വടക്കുന്നാഥനിലെത്തും Read More »

പ്രധാനമന്ത്രി 29-ന് കേരളത്തിൽ; തൃശ്ശൂരിൽ വൻ റോഡ് ഷോ, പാലക്കാട് പൊതുസമ്മേളനം

കേരളത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. ഈ മാസം 29-ന് തൃശ്ശൂരിലും പാലക്കാട്ടുമാണ് പ്രധാനമന്ത്രിയുടെ പരിപാടികൾ നിശ്ചയിച്ചിട്ടുള്ളതെന്ന് ബിജെപി നേതാവ് എം.ടി രമേശ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഒന്നാം ഘട്ടം മാർച്ച് 29-നും രണ്ടാം ഘട്ടം ഏപ്രിൽ ആദ്യവാരവുമായിരിക്കും. മാർച്ച് 29-ന് വൈകുന്നേരം 4:30-ന് തൃശ്ശൂർ സ്വരാജ് റൗണ്ടിൽ പ്രധാനമന്ത്രിയുടെ ബൃഹത്തായ റോഡ് ഷോ നടക്കും. തൃശ്ശൂർ റവന്യൂ ജില്ലയിലെ മുഴുവൻ ബിജെപി പ്രവർത്തകരും ഈ …

പ്രധാനമന്ത്രി 29-ന് കേരളത്തിൽ; തൃശ്ശൂരിൽ വൻ റോഡ് ഷോ, പാലക്കാട് പൊതുസമ്മേളനം Read More »

കഞ്ചാവ് കടത്ത്: ‘ബോംബെ ഷാജി’ക്ക് 4 വർഷം കഠിനതടവും പിഴയും; തൃശ്ശൂർ കോടതിയുടെ വിധി

വില്പനയ്ക്കായി മൂന്ന് കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാലക്കുടി കുന്നപ്പിള്ളി ദേവരാജഗിരി സ്വദേശിയായ ചക്കാലയ്ക്കൽ ഷാജി (ബോംബെ ഷാജി)യെയാണ് തൃശ്ശൂർ നാലാം അഡീഷണൽ ജില്ലാ ജഡ്ജി ടി.പി. അനിൽ ശിക്ഷിച്ചത്. 2013 ജൂലൈ 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടിക്കാട് നാഷണൽ ഹൈവേയിലെ ബസ് സ്റ്റോപ്പിൽ വെച്ച് പീച്ചി പോലീസാണ് ഷാജിയെ പിടികൂടിയത്. ഷാഡോ പോലീസ് സബ് ഇൻസ്പെക്ടർ എം.പി. ഡേവിസ്, പീച്ചി …

കഞ്ചാവ് കടത്ത്: ‘ബോംബെ ഷാജി’ക്ക് 4 വർഷം കഠിനതടവും പിഴയും; തൃശ്ശൂർ കോടതിയുടെ വിധി Read More »

മണ്ണംപേട്ടയില്‍ ഓട്ടോ അപകടം; 3 പേര്‍ക്ക് പരുക്ക്

മണ്ണംപേട്ട കരുവാപ്പടിയില്‍ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശികളായ യാത്രക്കാര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ ഓട്ടോറിക്ഷ കരുവാപ്പടിയില്‍ വച്ച് നിയന്ത്രണം തെറ്റി സമീപത്തെ വീട്ടു മതിലിലിടിച്ച് മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്നാണ് പരുക്കേറ്റവരെ വാഹനത്തില്‍ നിന്നും പുറത്തെടുത്തത്. പരുക്കേറ്റ മൂന്ന് പേരെയും ഉടന്‍ തന്നെ വെണ്ടോരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത്. …

മണ്ണംപേട്ടയില്‍ ഓട്ടോ അപകടം; 3 പേര്‍ക്ക് പരുക്ക് Read More »

ബെംഗളൂരു-കൊച്ചി യാത്രയ്ക്കിടെ കുടുങ്ങി; രേഖകളില്ലാത്ത ലക്ഷങ്ങളുമായി കർണാടക സ്വദേശി പിടിയിൽ

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് പരിശോധന കർശനമാക്കിയ സാഹചര്യത്തിൽ, തൃശൂരിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 62.5 ലക്ഷം രൂപ പിടികൂടി. മുടിക്കോട് ദേശീയപാതയിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന കർണാടക കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് പണം കണ്ടെടുത്തത്. ബുധനാഴ്ച രാവിലെ ഏഴുമണിയോടെ തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പണം വലയിലായത്. സംഭവവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശിയായ ഉദയ ശങ്കർ എന്നയാളെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കർണാടകയിൽ …

ബെംഗളൂരു-കൊച്ചി യാത്രയ്ക്കിടെ കുടുങ്ങി; രേഖകളില്ലാത്ത ലക്ഷങ്ങളുമായി കർണാടക സ്വദേശി പിടിയിൽ Read More »

സൗന്ദര്യവർദ്ധക ശാലയിൽ മയക്കുമരുന്ന് കച്ചവടം; 30-കാരിയെ പൊക്കി ഡാൻസാഫ് സംഘം

തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ മാരക ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന യുവതിയെ തൃശ്ശൂർ റൂറൽ പൊലീസ് പിടികൂടി. പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മിയാണ് പൊലീസിന്റെ വലയിലായത്. ഇവരിൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 2.270 കിലോ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. തീരദേശ മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നതായി തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരമാണ് ഈ വൻ വേട്ടയ്ക്ക് വഴിത്തിരിവായത്. മാസങ്ങളോളം നീണ്ട …

സൗന്ദര്യവർദ്ധക ശാലയിൽ മയക്കുമരുന്ന് കച്ചവടം; 30-കാരിയെ പൊക്കി ഡാൻസാഫ് സംഘം Read More »

കുടുക്കിയത് ‘സുദർശന’; യു.കെ വിസ തട്ടിപ്പുകാരൻ ചെന്നൈ വിമാനത്താവളത്തിൽ വീണു!

വിസ തട്ടിപ്പുകാരെ പിടികൂടാൻ തൃശ്ശൂർ റൂറൽ പൊലീസ് ആവിഷ്കരിച്ച “ഓപ്പറേഷൻ സുദർശന”യിൽ നിർണ്ണായകമായ ഒരു അറസ്റ്റ് കൂടി. യു.കെയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ തമിഴ്‌നാട് സ്വദേശിയെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടി. ലുക്കൗട്ട് സർക്കുലർ നിലവിലുണ്ടായിരുന്ന പ്രതി ദുബായിൽ നിന്ന് എത്തിയപ്പോഴാണ് കുടുങ്ങിയത്. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘമാണ് തമിഴ്‌നാട് ഈറോഡ് സ്വദേശിയായ 36-കാരൻ ശങ്കർ ഗണേഷിനെ അറസ്റ്റ് ചെയ്തത്. …

കുടുക്കിയത് ‘സുദർശന’; യു.കെ വിസ തട്ടിപ്പുകാരൻ ചെന്നൈ വിമാനത്താവളത്തിൽ വീണു! Read More »

പൂട്ടിക്കിടന്ന തീയറ്ററിൽ തകർപ്പൻ മോഷണം; ഒന്നര ലക്ഷത്തിന്റെ അലുമിനിയം കടത്താൻ ശ്രമിച്ച പ്രതി പിടിയിൽ!

ചാലക്കുടിയിൽ പൂട്ടിക്കിടന്ന തിയറ്റർ തകർത്ത് ലക്ഷക്കണക്കിന് രൂപയുടെ മോഷണം നടത്തിയ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. ചാലക്കുടി നഗരത്തിലെ ഐനിക്കൽ തിയറ്ററിൽ കയറി അലുമിനിയം സാമഗ്രികൾ മോഷ്ടിച്ച മൂർഷിദാബാദ് സ്വദേശി മുഹമ്മദ് സലിമിനെയാണ് തൃശൂർ റൂറൽ പോലീസ് പിടികൂടിയത്. മോഷണമുതലുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ വലയിലായത്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു നാടകീയമായ മോഷണശ്രമം അരങ്ങേറിയത്. ചാലക്കുടി നോർത്തിൽ സ്ഥിതി ചെയ്യുന്ന ഐനിക്കൽ തിയറ്ററിന്റെ വാതിൽ തകർത്താണ് പ്രതി അകത്തുകയറിയത്. തിയറ്ററിനുള്ളിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയോളം വിലവരുന്ന …

പൂട്ടിക്കിടന്ന തീയറ്ററിൽ തകർപ്പൻ മോഷണം; ഒന്നര ലക്ഷത്തിന്റെ അലുമിനിയം കടത്താൻ ശ്രമിച്ച പ്രതി പിടിയിൽ! Read More »

ദുരന്തം മുനമ്പിൽ പാലിയേക്കര; പാചകവാതക ചോർച്ചയ്ക്കിടെ പാടത്ത് തീപിടുത്തം

പാചകവാതക പൈപ്പ് ലൈൻ ചോർച്ചയെത്തുടർന്ന് അതീവ ജാഗ്രത നിലനിൽക്കുന്ന പാലിയേക്കരയിൽ നാട്ടുകാരെ പരിഭ്രാന്തരാക്കി തീപിടുത്തം. ഗ്യാസ് ചോർച്ചയുണ്ടായ സ്ഥലത്തിന് വെറും അരക്കിലോമീറ്റർ മാത്രം അകലെ പാടത്താണ് തീ പടർന്നത്. പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ സമയോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ബുധനാഴ്ച ഉച്ചയോടെയാണ് പാലിയേക്കര പഴയ ദേശീയപാതയോരത്തെ പാടത്ത് തീപിടുത്തമുണ്ടായത്. പാതയോരത്തെ വർക്ക് ഷോപ്പുകൾക്ക് സമീപമുള്ള മാലിന്യക്കൂമ്പാരത്തിന് ആരോ തീയിട്ടതാണെന്ന് കരുതുന്നു. കനത്ത കാറ്റിൽ തീ അതിവേഗം പാടത്തേക്ക് വ്യാപിക്കുകയായിരുന്നു. ഗ്യാസ് പൈപ്പ് ലൈൻ ചോർച്ച …

ദുരന്തം മുനമ്പിൽ പാലിയേക്കര; പാചകവാതക ചോർച്ചയ്ക്കിടെ പാടത്ത് തീപിടുത്തം Read More »

പുതുക്കാട് ആവേശക്കടലാക്കി കെ.എം. ബാബുരാജിന്റെ പ്രചാരണത്തുടക്കം; ഗുരുതുല്യരുടെ സ്മരണ പുതുക്കി യു.ഡി.എഫ് സ്ഥാനാർത്ഥി

പുതുക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. ബാബുരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഉജ്ജ്വല തുടക്കം. മുതിർന്ന നേതാക്കളുടെ സ്മരണ പുതുക്കിയും അനുഗ്രഹം തേടിയുമായിരുന്നു സ്ഥാനാർത്ഥിയുടെ ആദ്യഘട്ട പര്യടനം. രാവിലെ മുതൽ പ്രവർത്തകരുടെ വലിയ നിരയാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ അണിനിരന്നത്. നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ പ്രണാമം മുൻമന്ത്രി പി.പി. ജോർജിന്റെ പുതുക്കാട് ഫൊറോന പള്ളിയിലെ കല്ലറയിലെത്തി പ്രണാമം അർപ്പിച്ചുകൊണ്ടാണ് ബാബുരാജ് പ്രചാരണത്തിന് തുടക്കമിട്ടത്. തുടർന്ന് പി.പി. ജോർജിന്റെ വസതി സന്ദർശിച്ച അദ്ദേഹം കുടുംബാംഗങ്ങളുമായി …

പുതുക്കാട് ആവേശക്കടലാക്കി കെ.എം. ബാബുരാജിന്റെ പ്രചാരണത്തുടക്കം; ഗുരുതുല്യരുടെ സ്മരണ പുതുക്കി യു.ഡി.എഫ് സ്ഥാനാർത്ഥി Read More »

അതിവേഗ നീതി; 2025-ലെ പീഡനക്കേസിൽ പ്രതിക്ക് 30 വർഷം ശിക്ഷ വിധിച്ച് ചാലക്കുടി ഫാസ്റ്റ് ട്രാക്ക് കോടതി

ചാലക്കുടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മേലൂർ വില്ലേജ് പൂലാനി സ്വദേശി മണിയാൻപറമ്പിൽ വീട്ടിൽ വിപിൻ (40) എന്നയാളെയാണ് ചാലക്കുടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2025-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയ കൊരട്ടി പോലീസ് ഉടൻ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിഴത്തുകയായ ഒരു ലക്ഷം രൂപ അടക്കാത്ത പക്ഷം ആറ് മാസം …

അതിവേഗ നീതി; 2025-ലെ പീഡനക്കേസിൽ പ്രതിക്ക് 30 വർഷം ശിക്ഷ വിധിച്ച് ചാലക്കുടി ഫാസ്റ്റ് ട്രാക്ക് കോടതി Read More »

ഇരിങ്ങാലക്കുടയിൽ ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ട സംഭവം: ‘പൂമല’ ബസ് ഡ്രൈവർ പിടിയിൽ; ചുമത്തിയത് നരഹത്യാ കുറ്റം

തൃശൂർ: ഇരിങ്ങാലക്കുട സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ഒരാളുടെ മരണത്തിനും മറ്റൊരാൾക്ക് ഗുരുതര പരുക്കിനും ഇടയാക്കിയ അപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. കണിമംഗലം സ്വദേശി ആലപ്പാട്ട് വീട്ടിൽ സെലീഷിനെ (34) ആണ് തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 13-ന് വൈകീട്ട് 6.30-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. സ്റ്റാൻഡിന് സമീപം മുന്നിൽ പോയിരുന്ന ‘ദേവമാത’ എന്ന ബസ് നിർത്തിയപ്പോൾ പുറകിലുണ്ടായിരുന്ന മനോജിന്റെ ബൈക്കും സണ്ണിയുടെ സ്കൂട്ടറും വേഗത കുറച്ചു. എന്നാൽ ഇവയ്ക്ക് പിന്നാലെ …

ഇരിങ്ങാലക്കുടയിൽ ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ട സംഭവം: ‘പൂമല’ ബസ് ഡ്രൈവർ പിടിയിൽ; ചുമത്തിയത് നരഹത്യാ കുറ്റം Read More »

പഴയ പകയോ തെറ്റിദ്ധാരണയോ? ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിലെ ആക്രമണം; പ്രതി അറസ്റ്റിൽ

തൃശൂർ: ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ച് 17 വയസ്സുള്ള വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി മർദിക്കുകയും മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. കൊരുമ്പിശേരി സ്വദേശി തോപ്പുംവളപ്പിൽ വീട്ടിൽ കുട്ടൻ എന്നറിയപ്പെടുന്ന പ്രണവിനെ (21) ആണ് തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്ന പുത്തൻച്ചിറ സ്വദേശിയായ വിദ്യാർത്ഥിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ വർഷം ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വെച്ച് സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഒരു സംഘർഷത്തിൽ പരാതിക്കാരനായ …

പഴയ പകയോ തെറ്റിദ്ധാരണയോ? ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിലെ ആക്രമണം; പ്രതി അറസ്റ്റിൽ Read More »

സ്ഥാനാർത്ഥി പട്ടികയ്ക്ക് മുൻപേ പൊട്ടിത്തെറി! തൃശൂർ സീറ്റ് ക്രൈസ്തവർക്ക് വിറ്റുവെന്ന് ‘സേവ് കോൺഗ്രസ്’

സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, തൃശൂർ കോൺഗ്രസിൽ പോസ്റ്റർ പ്രതിഷേധം ശക്തമാകുന്നു. തൃശൂർ നിയമസഭാ സീറ്റ് കച്ചവടം നടത്തിയെന്ന് ആരോപിച്ചാണ് ഡി.സി.സി ഓഫീസിന് മുന്നിലടക്കം വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ഡൽഹിയിൽ അവസാന ഘട്ടത്തിൽ എത്തിനിൽക്കെയാണ് തൃശൂരിൽ കോൺഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി പോസ്റ്ററുകൾ ഉയർന്നത്. തൃശൂർ സീറ്റ് ക്രൈസ്തവർക്ക് കാശിനുവേണ്ടി വിറ്റുവെന്നാണ് പോസ്റ്ററിലെ പ്രധാന ആരോപണം. ഡി.സി.സി അധ്യക്ഷൻ ജോസഫ് ടാജറ്റ്, മുൻ …

സ്ഥാനാർത്ഥി പട്ടികയ്ക്ക് മുൻപേ പൊട്ടിത്തെറി! തൃശൂർ സീറ്റ് ക്രൈസ്തവർക്ക് വിറ്റുവെന്ന് ‘സേവ് കോൺഗ്രസ്’ Read More »

പുതുക്കാട് മാറ്റമില്ല; എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.കെ. രാമചന്ദ്രൻ വീണ്ടും കളത്തിൽ

പുതുക്കാട് നിയോജകമണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ കെ.കെ. രാമചന്ദ്രൻ തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും. സി.പി.ഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം വന്നതോടെ മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് കെ.കെ. രാമചന്ദ്രൻ വീണ്ടും ജനവിധി തേടുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗികമായി വന്നതോടെ എൽ.ഡി.എഫ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ പ്രചാരണത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. പ്രചാരണ പരിപാടികൾക്ക് ആവേശം പകരാൻ കെ.കെ. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള റോഡ് ഷോ …

പുതുക്കാട് മാറ്റമില്ല; എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.കെ. രാമചന്ദ്രൻ വീണ്ടും കളത്തിൽ Read More »

കൊരട്ടിയിൽ സിനിമാ സ്റ്റൈൽ ചേസിംഗ്; 4 വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു, ഒടുവിൽ 96 ഗ്രാം എം.ഡി.എം.എയുമായി ലഹരിക്കടത്തുകാരൻ കുടുങ്ങി!

കൊരട്ടിയിൽ ദേശീയപാതയിൽ സിനിമയെ വെല്ലുന്ന ചേസിംഗിനൊടുവിൽ വൻ ലഹരിമരുന്ന് വേട്ട. ഏകദേശം 96.45 ഗ്രാം അതിമാരക രാസലഹരിയായ എം.ഡി.എം.എയുമായി കൊല്ലം സ്വദേശി ഷംനാദിനെ തൃശൂർ റൂറൽ പൊലീസ് പിടികൂടി. ലഹരി കടത്താൻ ഉപയോഗിച്ച ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന. കോയമ്പത്തൂരിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് ലഹരിമരുന്നുമായി വരികയായിരുന്ന ഷംനാദിന്റെ കാറിനെ പാലിയേക്കര ടോൾ പ്ലാസ മുതൽ പോലീസ് പിന്തുടർന്നു. പൊലീസിനെ …

കൊരട്ടിയിൽ സിനിമാ സ്റ്റൈൽ ചേസിംഗ്; 4 വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു, ഒടുവിൽ 96 ഗ്രാം എം.ഡി.എം.എയുമായി ലഹരിക്കടത്തുകാരൻ കുടുങ്ങി! Read More »

ജോസിന്റെ മരണത്തിന് പിന്നിലെ ‘അനധികൃത ആയുധം’: തോക്ക് കൈമാറിയ ജസ്റ്റിനും റീഗനും അറസ്റ്റിൽ

ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശി കാറിനുള്ളിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ ആത്മഹത്യയ്ക്ക് ഉപയോഗിച്ച തോക്ക് അനധികൃതമായി കൈമാറിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി മംഗലം സ്വദേശി ജസ്റ്റിൻ മാത്യു, ഇടുക്കി കുമളി സ്വദേശി റീഗൻ ജോസഫ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ പത്തിന് രാത്രിയാണ് പുല്ലൂർ ആസാദ് റോഡ് സ്വദേശി കുറ്റിക്കാടൻ ജോസിനെ ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ …

ജോസിന്റെ മരണത്തിന് പിന്നിലെ ‘അനധികൃത ആയുധം’: തോക്ക് കൈമാറിയ ജസ്റ്റിനും റീഗനും അറസ്റ്റിൽ Read More »

ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 57 ലക്ഷം കവർന്നു; കോഴിക്കോട് സ്വദേശി തൃശ്ശൂർ സൈബർ പൊലീസിന്റെ വലയിൽ!

വ്യാജ ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോം വഴി 57 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ തൃശ്ശൂർ റൂറൽ സൈബർ പൊലീസ് സംഘം പിടികൂടി. കോഴിക്കോട് കസബ ചാലക്കുളം സ്വദേശി താമരത്ത് വീട്ടിൽ ടി. അഖിൽ ആണ് അറസ്റ്റിലായത്. കോഴിക്കോട് നിന്നാണ് സൈബർ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. തൃശ്ശൂർ കിഴുത്താണി സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി യുവാവിനെ വലയിലാക്കിയത്. 2025 ജൂൺ മുതൽ …

ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 57 ലക്ഷം കവർന്നു; കോഴിക്കോട് സ്വദേശി തൃശ്ശൂർ സൈബർ പൊലീസിന്റെ വലയിൽ! Read More »

കൈക്കരുത്തിൽ ‘സഹൃദയ’ വിസ്മയം; സർവ്വകലാശാല ടഗ് ഓഫ് വാറിൽ ഇരട്ടക്കിരീടം കൊടകരയിലേക്ക്!

കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ സോണ്‍ ടഗ് ഓഫ് മത്സരത്തില്‍ പുരുഷ – വനിത വിഭാഗങ്ങളില്‍ കൊടകര സഹൃദയ കോളജ് ചാമ്പ്യന്‍മാരായി. പുരുഷ വിഭാഗത്തില്‍ ഇത് തുടര്‍ച്ചയായ നാലാം വര്‍ഷവും, വനിതാ വിഭാഗത്തില്‍ മൂന്നാം വര്‍ഷവുമാണ് സഹൃദയ കോളജ് വിജയികളാകുന്നത്. പുരുഷ വിഭാഗത്തില്‍ മണ്ണാര്‍ക്കാട് കല്ലടി എം.ഇ.എസ് കോളജ് രണ്ടാം സ്ഥാനവും, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊരട്ടി നൈപുണ്യ കോളജ് രണ്ടാം സ്ഥാനവും, പാലക്കാട് മേഴ്‌സി കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. …

കൈക്കരുത്തിൽ ‘സഹൃദയ’ വിസ്മയം; സർവ്വകലാശാല ടഗ് ഓഫ് വാറിൽ ഇരട്ടക്കിരീടം കൊടകരയിലേക്ക്! Read More »

ചന്ദന മാഫിയയുടെ ‘കിംഗ്‌പിൻ’ കുടുങ്ങി; 58 കിലോ ചന്ദനത്തടിയുമായി ജോയി പിടിയിൽ

വെള്ളികുളങ്ങര റിസർവ് വനങ്ങളിൽ നിന്നും ചന്ദനം മുറിച്ചു കടത്തി വിൽപ്പന നടത്തിവന്നിരുന്ന കുപ്രസിദ്ധ ചന്ദനക്കള്ളക്കടത്തുകാരൻ ‘വീരപ്പൻ ജോയി’ വനംവകുപ്പിന്റെ പിടിയിലായി. വെള്ളികുളങ്ങര വില്ലേജിൽ മാവിൻചുവട് സ്വദേശി പുതുശ്ശേരി വീട്ടിൽ ജോയിയെയാണ് 58 കിലോഗ്രാം ചന്ദനത്തടിയുമായി റെയിഞ്ച് ഓഫീസർ കെ.എസ് ഷിനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വെള്ളികുളങ്ങര ഭാഗത്ത് സ്കൂട്ടറിൽ ചന്ദനത്തടി കഷണങ്ങൾ എത്തിച്ച് മാഫിയ സംഘങ്ങൾക്ക് കൈമാറാൻ കാത്തുനിൽക്കുന്നതിനിടെയാണ് ജോയിയെ വനംവകുപ്പ് സംഘം സാഹസികമായി പിടികൂടിയത്. സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 58 കിലോയോളം ചന്ദനത്തടിയും സംഘം കസ്റ്റഡിയിലെടുത്തു. വനത്തിൽ …

ചന്ദന മാഫിയയുടെ ‘കിംഗ്‌പിൻ’ കുടുങ്ങി; 58 കിലോ ചന്ദനത്തടിയുമായി ജോയി പിടിയിൽ Read More »