അയല്‍വാസിയെ വീടുകയറി ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. പൊറത്തിശ്ശേരി തേലപ്പിള്ളി കൂടാരം വീട്ടില്‍ സുധീഷ് ആണ് അറസ്റ്റിലായത്.
സെപ്റ്റംബര്‍ 6ന് അയല്‍വാസിയായ കൂടാരം വീട്ടില്‍ മണികണ്ഠന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ പ്രതി, തന്റെ മെമ്മറി കാര്‍ഡ് എടുത്തോ എന്ന് ചോദിച്ച് തര്‍ക്കത്തിലാവുകയായിരുന്നു. താന്‍ എടുത്തിട്ടില്ലെന്ന് മണികണ്ഠന്‍ മറുപടി നല്‍കിയതിലുളള വൈരാഗ്യത്താല്‍, വീടിന്റെ ചുമരില്‍ ചാരി വെച്ചിരുന്ന അടുക്കളയില്‍ ഉപയോഗിച്ചിരുന്ന ഇരുമ്പ് പൈപ്പ് എടുത്ത് തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചു.
സുധീഷ് ഇരിങ്ങാലക്കുട പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സ്ത്രീപീഡനത്തെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസിലും, രണ്ട് അടിപിടിക്കേസിലും, അടക്കം അഞ്ച് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. ഇരിങ്ങാലക്കുട എസ് എച്ച് ഒ കെ.ഒ. പ്രദീപ്, എസ് ഐ എബിന്‍, എസ് ഐ സൗമ്യ, ജി എസ് സി പി ഒ മാരായ ഗിരീഷ്, വിജോഷ്, ജിജില്‍, ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.






