പൂട്ടിക്കിടന്ന തീയറ്ററിൽ തകർപ്പൻ മോഷണം; ഒന്നര ലക്ഷത്തിന്റെ അലുമിനിയം കടത്താൻ ശ്രമിച്ച പ്രതി പിടിയിൽ!
ചാലക്കുടിയിൽ പൂട്ടിക്കിടന്ന തിയറ്റർ തകർത്ത് ലക്ഷക്കണക്കിന് രൂപയുടെ മോഷണം നടത്തിയ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. ചാലക്കുടി നഗരത്തിലെ ഐനിക്കൽ തിയറ്ററിൽ കയറി അലുമിനിയം സാമഗ്രികൾ മോഷ്ടിച്ച മൂർഷിദാബാദ് സ്വദേശി മുഹമ്മദ് സലിമിനെയാണ് തൃശൂർ റൂറൽ പോലീസ് പിടികൂടിയത്. മോഷണമുതലുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ വലയിലായത്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു നാടകീയമായ മോഷണശ്രമം അരങ്ങേറിയത്. ചാലക്കുടി നോർത്തിൽ സ്ഥിതി ചെയ്യുന്ന ഐനിക്കൽ തിയറ്ററിന്റെ വാതിൽ തകർത്താണ് പ്രതി അകത്തുകയറിയത്. തിയറ്ററിനുള്ളിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയോളം വിലവരുന്ന …



















