ആമ്പല്ലൂർ അടിപ്പാതയിൽ ലോറി അപകടം: പാലാ സ്വദേശിയായ ഡ്രൈവർക്ക് പരിക്ക്, രക്ഷപ്പെടുത്തിയത് കാബിൻ വെട്ടിപ്പൊളിച്ച്
ആമ്പല്ലൂര്‍ അടിപ്പാതയുടെ പാര്‍ശ്വഭിത്തിയില്‍ ലോറി ഇടിച്ച് അപകടം. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ കാബിന് വെട്ടിപൊളിച്ച് രക്ഷപ്പെടുത്തി. അപകടത്തില്‍ ലോറിയുടെ ഡ്രൈവര്‍ കോട്ടയം പാലാ സ്വദേശി ജയന് പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ തൃശൂര്‍ ഭാഗത്തേക്കുള്ള പാതയിലാണ് സംഭവം. പാലായില്‍ നിന്നും പാലക്കാട്ടേക്ക് കരിഓയില്‍ കൊണ്ടുപോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അടിപ്പാതയുടെ പാര്‍ശ്വഭിത്തിയ്ക്ക് മുകളില്‍ ലൈറ്റ് സ്ഥാപിക്കുന്നതിനായുള്ള കോണ്‍ക്രീറ്റ് ഭീമിലാണ് ലോറി വന്നിടിച്ചത്. പുതുക്കാട് പൊലീസും അഗ്നിരക്ഷസേനയും നാട്ടുകാരും ചേര്‍ന്നാണ് ലോറിയിലെ കാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്.



















