ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്യാന്‍ തൃശൂരിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പേരാമ്പ്ര അപ്പോളോ ടയേഴ്സില്‍ റവന്യൂ മന്ത്രി കെ. രാജന് നിര്‍വഹിച്ചു
കൊടകര കുടുംബാരോഗ്യ കേന്ദ്രവും പേരാമ്പ്ര അപ്പോളോ ടയേഴ്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കൂടുതല്‍ അംഗങ്ങള്‍ തൊഴില്‍ ചെയ്യുന്ന തൊഴിലിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍. 2500 ഓളം ജീവനക്കാര്‍ ജോലിചെയ്യുന്ന പേരാമ്പ്ര അപ്പോളോ ടയേഴ്സില്‍ ആദ്യഘട്ട സ്ക്രീനിങ്ങിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം പേരാണ് രോഗനിര്‍ണയ ക്യാമ്പില്‍ പങ്കെടുത്തത്. വിവിധ മെഡിക്കല്‍ വിഭാഗങ്ങളില്‍ നിന്നുള്ള ജില്ലയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനമാണ് ക്യാമ്പില്‍ ഒരുക്കിയത്. പ്രാഥമിക രോഗനിര്‍ണയ പരിശോധനകള്‍, സംശയനിവാരണം എന്നിവയ്ക്ക് പുറമേ സൗജന്യ ടെസ്റ്റുകള്‍, തുടര്‍ന്നുള്ള ചികിത്സ മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും



















