കൊടകര ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കേരളോത്സവത്തിന് സമാപനമായി.
സമാപന സമ്മേളനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം സി.ഡി. ഫ്രാന്‍സിസ്, സിനി ആര്‍ട്ടിസ്റ്റ് രജ്ഞീവ് കലാഭവന്‍, യുവജന ക്ഷേമ ബോര്‍ഡ് അംഗം ടി.ടി. ജിസ്‌മോന്‍, കൊടകര േേബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ കേരളോത്സവവിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തി.