പുതുക്കാട് മണ്ഡലത്തിലെ ആദിവാസി കോളനിയായ കള്ളിച്ചിത്ര കോളനിയിലെ 17 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ നടപടി
ചിമ്മിനി ഡാം നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട ഓരോ കുടുംബത്തിനും അവകാശപ്പെട്ട ഒരേക്കര്‍ ഭൂമിയില്‍ 65 സെന്റ് സ്ഥലം വീതം നല്‍കിയിരുന്നു. ബാക്കിയുള്ള 35 സെന്റ് ഭൂമി കൂടി നല്‍കാനാണ് നടപടിയായത്. മൂപ്ലിയം വില്ലേജില്‍ കല്‍ക്കുഴി സ്‌കൂളിനടുത്തായി ജലവിഭവ വകുപ്പ് നല്‍കുന്ന ഏഴര ഏക്കര്‍ സ്ഥലമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. റവന്യൂ മന്ത്രി കെ. രാജന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ .മന്ത്രി കെ. രാധാകൃഷ്ണന്‍, .ജില്ലാ കളക്ടര്‍ ഹരിതാ വി. കുമാര്‍, ജില്ലാ സബ് കളക്ടര്‍ അഹമ്മദ് …