കണ്ണമ്പത്തൂര്‍ പുന്നത്തുക്കാട്ടില്‍ 35 വയസുള്ള രഞ്ചിത്തിനെയാണ് പുതുക്കാട് പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്. വിവിധ സ്‌റ്റേഷനുകളിലായി 26 ഓളം കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്. ഇക്കാലയളവില്‍ ഏറ്റവും അടിയന്തിര ഘട്ടങ്ങളില്‍ കോടതി ഉത്തരവോടെ മാത്രമേ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കു. പൊലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുട്ട വിമലാദിത്യയുടെ ഉത്തരവിന്‍ പ്രകാരം തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രയുടെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്.