കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കരടു പദ്ധതി രേഖ പ്രകാശനം ചെയ്തുകൊണ്ട് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ സിഎച്ച്‌സി, പുതുക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ 9 കോടി വീതമുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ ചെയ്തിട്ടുള്ളതായി എംഎല്‍എ പറഞ്ഞു. ജില്ലയില്‍ 3 ശുപാര്‍ശകളില്‍ 2 എണ്ണം കൊടകര ബ്ലോക്കിന്റെതാണ്. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ അശ്വതി വിബി, കെ.എം. ബാബുരാജ്, സൈമണ്‍ നമ്പാടന്‍, നെന്മണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി ,കൊടകര ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടെസി ഫ്രാന്‍സിസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജിത രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആര്‍. അജയ്‌ഘോഷ്, കൊടകര ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീലാ മനോഹരന്‍, അസിസ്റ്റന്റ് പ്ലാന്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് സി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു