നവകേരള സദസ്സ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ജില്ലയിൽ നവകേരള സദസ്സ് നടക്കുന്ന ദിവസങ്ങളിൽ ഗതാഗത തിരക്കും യാത്ര ബുദ്ധിമുട്ടും ഒഴിവാക്കുന്നതിനായി വിവിധ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടു. ഡിസംബർ നാലിന് ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, അഞ്ചിന് മണലൂർ, നാട്ടിക, ഒല്ലൂർ, തൃശ്ശൂർ, ആറിന് കൈപ്പമംഗലം, കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട, പുതുക്കാട് ഏഴിന് ചാലക്കുടി എന്നീ നിയോജകമണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. ഈ ദിവസത്തിന് പകരമായി മറ്റൊരു അവധി ദിവസം പ്രവർത്തി ദിനം ആക്കേണ്ടതും സാധാരണ ദിവസത്തെ പോലെ പ്രവർത്തിപ്പിക്കുന്നതിന് …