പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്തംഗം ഷാജു കാളിയേങ്കര, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. കവിത, യോഗ പരിശീലകന്‍ രെജീഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് യോഗാ പരിശീലനവും വിവിധ കലാപരിപാടികളും അരങ്ങേറി.
ചെങ്ങാലൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് & വെല്‍നെസ്സ് സെന്റര്‍ യോഗ പരിശീലനത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു
