ബാംഗ്ലൂർ – കന്യാകുമാരി ഐലൻ്റ് എക്സ്പ്രസ്സിൻ്റെ രാവിലെ പുതുക്കാട് നിന്ന് കോട്ടയം ,തിരുവനന്തപുരം ഭാഗത്തേക്കുള്ള സമയം പരിഷ്കരിച്ചു.രാവിലെ 5.40 ആയിരുന്ന സമയം 18 മിനിറ്റ് വൈകിച്ച് 5.58 ആയി പരിഷ്കരിച്ചു. ഐലൻ്റ് എക്സ്പ്രസ്സിൻ്റെ സമയം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് പുതുക്കാട് ട്രയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ റെയിൽവേ അധികൃതർക്ക് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. മറ്റ് സ്റ്റേഷനുകളിലെ പരിഷ്കരിച്ച സമയം ( പുറപ്പെടുന്ന സമയം ) വടക്കാഞ്ചേരി 5.19 am
തൃശൂർ 5.43 am
പുതുക്കാട് 5.58 am
ഇരിഞ്ഞാലക്കുട 6.11 am
ചാലക്കുടി 6.18 am
അങ്കമാലി 6.36 am
ആലുവ 6.50 am
എറണാകുളം മുതലുള്ള സ്റ്റേഷനുകളിൽ സമയം മാറ്റമില്ല
പുതുക്കാട് റെയിൽവേ സ്‌റ്റേഷൻ കൗണ്ടറിൽ നിന്നും സ്ലീപ്പർ ടിക്കറ്റുകൾ ലഭിക്കുന്നതാണ്.
വഴി എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, കൊല്ലം, വർക്കല തിരുവനന്തപുരം നെയ്യാറ്റിൻകര, നാഗർകോവിൽ
എസി ടിക്കറ്റുകൾ www.irctc.co.in എന്ന വെബ്ബ് സൈറ്റുവഴി ബുക്ക് ചെയ്യാവുന്നതാണ്. ശബരി തീർത്ഥാടകർക്ക് അടക്കം ഈ ട്രയിൻ ഉപകാരപ്പെടുമെന്ന് പുതുക്കാട് ട്രയിൻ പാസഞ്ചേഴ്സ് അസ്സോസിയേഷൻ അഭിപ്രായപ്പെട്ടു.