കെ.എസ്.എസ്.പി.യു. സംസ്ഥാന കമ്മിറ്റി അംഗം വി.വി. പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. ആംബുലന്‍സുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ആശുപത്രികളും ബോംബിട്ട് തകര്‍ക്കുന്ന പ്രാകൃതമായ യുദ്ധനീതി പലസ്തീന്‍ ജനതയെ പിറന്ന മണ്ണില്‍ നിന്നും പറിച്ചെറിയുകയാണെന്നും അതിജീവനത്തിനായി ലോകത്തിനു മുന്നില്‍ കൈനീട്ടുന്ന പലസ്തീന്‍ ജനതയെ പിന്തുണയ്ക്കാന്‍ മനുഷ്യസ്‌നേഹികള്‍ മുന്നോട്ടുവരണമെന്നും ഉദ്ഘാടകന്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ ട്രഷറര്‍ കെ.എം. ശിവരാമന്‍, ബ്ലോക്ക് സെക്രട്ടറി കെ.ഒ. പൊറിഞ്ചു, കെ.വി. രാമകൃഷ്ണന്‍, ഐ.ആര്‍. ബാലകൃഷ്ണന്‍, ഇ.ഡി. ഡേവീസ്, കെ. സുകുമാരന്‍, ടി.എ. വേലായുധന്‍, ടി. ബാലകൃഷ്ണ മേനോന്‍, പി. തങ്കം, കെ.എസ്. അനന്തരാമന്‍, സി.പി. ത്രേസ്യ എന്നിവര്‍ പ്രസംഗിച്ചു.
പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ ഐക്യദാര്‍ഢ്യ സദസ്സ് ചേര്‍ന്നു
