nctv news pudukkad

പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി സുധന്‍ കാരയില്‍ ചുമതലയേറ്റു

SUDAN KARAYIL

സ്ഥാനാരോഹണ ചടങ്ങ് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, കെപിസിസി സെക്രട്ടറി സുനില്‍ അന്തിക്കാട്, ഡിസിസി സെക്രട്ടറി സെബി കൊടിയന്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.എം.  ബാബുരാജ്, യുഡിഎഫ് ചെയര്‍മാന്‍ കെ.എല്‍. ജോസ്, കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര, മുന്‍ ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് കൈപ്പിള്ളി, ഡേവിസ് അക്കര, മണ്ഡലം പ്രസിഡന്റ്മാരായ ടി.എസ്. രാജു, എം. ശ്രീകുമാര്‍, ശിവരാമന്‍ പൊതിയില്‍ , മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രജനി സുധാകരന്‍, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു അമ്പഴക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *