nctv news pudukkad

ലോക എയ്ഡ്‌സ് ദിനത്തില്‍ ബോധവത്കരണ തെരുവുനാടകുമായി നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍

pudukad school

പുതുക്കാട് താലൂക്ക് ആശുപത്രിയാണ് കുട്ടികളുടെ തെരുവു നാടകത്തിന് വേദിയായത്. എയ്ഡ്‌സ് രോഗത്തെക്കുറിച്ചുള്ളി മിഥ്യാധാരണകള്‍ തിരുത്തുന്നതും എയ്ഡ്‌സ് രോഗികളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തരുതെന്ന സന്ദേശവും വിദ്യാര്‍ത്ഥികള്‍ പകര്‍ന്നു നല്‍കി. താലൂക്ക് ആശുപത്രി സൂപ്രണ്ട് സൈമണ്‍ ടി. ചുങ്കത്ത് എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എസ്. സഹദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ഐ സി ടി സി കൗണ്‍സിലര്‍ കെ.ആര്‍. നിതു, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ കെ. ലിജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.  

Leave a Comment

Your email address will not be published. Required fields are marked *