ഡിസംബര്‍ ആറിന് തലോര്‍ ദീപ്തി സ്‌കൂള്‍ മൈതാനത്ത് വച്ച് സംഘടിപ്പിക്കുന്ന പുതുക്കാട് മണ്ഡലം തല നവ കേരളസദസ്സിന്റെ പ്രചരണാര്‍ത്ഥമാണ് വിദ്യാര്‍ത്ഥി യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ മോണിംഗ് വാക് നടത്തിയത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, യുവജന വിദ്യാര്‍ഥി സംഘടനാ നേതാക്കളായ പി.ഡി. നെല്‍സണ്‍, വി.കെ. വിനീഷ്, പി.എന്‍. വിഷ്ണു, വി.ആര്‍. രബീഷ്, വി.എ. നവീന്‍ ഘോഷ്, കെ.എസ്. അഞ്ജലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നന്തിക്കരയില്‍ നിന്നും ആരംഭിച്ച മോര്‍ണിംഗ് വാക് പുതുക്കാട് സമാപിച്ചു.
നവകേരള സദസ്സ് സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിദ്യാര്‍ത്ഥി യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ മോണിംഗ് വാക് സംഘടിപ്പിച്ചു
