nctv news pudukkad

latest news

v r KRISHNATEJA

കൃഷ്ണതേജയുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചു; തൃശ്ശൂര്‍ കളക്ടറുടെ ചുമതല ഒഴിയും

തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയെ കേരളാ കേഡറില്‍ നിന്ന് ആന്ധ്ര കേഡറിലേക്ക് മാറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. മൂന്നു വര്‍ഷത്തേക്കാണ് ഡപ്യൂട്ടേഷന്‍. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്‍റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി തസ്തികയിലേക്കാണ് കൃഷ്ണതേജ പോകുന്നത്. ഉപമുഖ്യമന്ത്രിയായ പവന്‍ കല്യാണിന് ഗ്രാമ വികസനം, പഞ്ചായത്തീരാജ് വകുപ്പുകളുടെ ചുമതലയാണ്. പ്രളയം, കൊവിഡ് കാലത്ത് കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ്  കൃഷ്ണ തേജയെ പരിഗണിക്കാന്‍ കാരണം.   ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ബാച്ച് ഐഎഎസ്

കൃഷ്ണതേജയുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചു; തൃശ്ശൂര്‍ കളക്ടറുടെ ചുമതല ഒഴിയും Read More »

സംസ്ഥാനത്ത് ലോട്ടറിയ്ക്ക് ലൈസന്‍സ് അനുവദിക്കാന്‍ പഞ്ചായത്തുകള്‍ക്ക് വകുപ്പില്ല. ലൈസന്‍സ് ഫീ ഇനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കിട്ടേണ്ട തുകയാണ്  നഷ്ടമാകുന്നത്

ലോട്ടറി വ്യാപാരത്തിന് ലൈസന്‍സ് നേടണമെങ്കില്‍ ഫോട്ടോസ്റ്റാറ്റ് കടയെന്നോ സ്‌റ്റേഷനറി കടയെന്നോ എഴുതി വേണം അപേക്ഷിക്കാന്‍. അവിടെ ലോട്ടറി വ്യാപാരം നടത്തുന്നതിന് തടസ്സമില്ലെന്ന് മാത്രം. ലോട്ടറി വ്യാപാരത്തിന് ലൈസന്‍സ് നിര്‍ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ വ്യാപാരികളെ അറിയിച്ചിരിക്കുന്നത്. പക്ഷേ ബാങ്കുകളില്‍ വായ്പയ്ക്ക് അപേക്ഷിക്കണമെങ്കില്‍ ലൈസന്‍സ് നമ്പര്‍ മറ്റും കാണിക്കുകയും വേണം. ഫാക്ടറികള്‍, വ്യാപാരികള്‍, സംരംഭകര്‍ എന്നിവര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള പഞ്ചായീരാജ്് ചട്ടം അനുസരിച്ച് ലോട്ടറി വ്യാപാരത്തിന് ലൈസന്‍സ് അനുവദിക്കാനാവില്ല എന്നാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇത്തരം അപേക്ഷകള്‍ക്ക് നല്‍കിയിരിക്കുന്ന മറുപടി. ചില പഞ്ചായത്തുകള്‍

സംസ്ഥാനത്ത് ലോട്ടറിയ്ക്ക് ലൈസന്‍സ് അനുവദിക്കാന്‍ പഞ്ചായത്തുകള്‍ക്ക് വകുപ്പില്ല. ലൈസന്‍സ് ഫീ ഇനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കിട്ടേണ്ട തുകയാണ്  നഷ്ടമാകുന്നത് Read More »

അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയില്‍ നവീകരിക്കുന്ന ആദൂര്‍ എസ് സി നഗറിലെ ഗുണഭോക്താക്കളുടെ പ്രഥമ യോഗം ചേര്‍ന്നു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്തംഗം മിനി ഡെന്നി, കൊടകര ബ്ലോക്ക് പഞ്ചായത്ത് എസ്‌സിഡിഒ എ.പി. സീന എന്നിവര്‍ പ്രസംഗിച്ചു.

അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയില്‍ നവീകരിക്കുന്ന ആദൂര്‍ എസ് സി നഗറിലെ ഗുണഭോക്താക്കളുടെ പ്രഥമ യോഗം ചേര്‍ന്നു Read More »

കൊടകര ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനരോഹണവും സേവന പ്രവര്‍ത്തികളുടെ ഉദ്ഘാടനവും മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.ഡി. ദീപക് നിര്‍വഹിച്ചു

പ്രസിഡന്റ് സത്യന്‍ കുറുവത്ത് അധ്യക്ഷത വഹിച്ചു. പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ടീ ചലഞ്ചിനു തുടക്കം കുറിച്ചു. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാപീഠം സ്‌കോളര്‍ഷിപ് തുക പാസ്‌ററ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ എ. മോഹന്‍ദാസ് വിതരണം ചെയ്തു. ഇ.കെ. ഫ്രാന്‍സിസ്, ഡേവിസ് ആന്റണി പുല്ലന്‍, ഡേവിസ് കല്ലിങ്ങല്‍, ജെയ്‌സി ജിഫി, ഷാലറ്റ് സെബി, ജോഷി നെടുമ്പാകാരന്‍, എം.ഒ. ഡേവിഡ്, ജോസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ജോഷി നെടുമ്പാകാരന്‍, സെക്രട്ടറി എം.ഒ.  ഡേവിഡ്,

കൊടകര ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനരോഹണവും സേവന പ്രവര്‍ത്തികളുടെ ഉദ്ഘാടനവും മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.ഡി. ദീപക് നിര്‍വഹിച്ചു Read More »

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ കറവ പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായി

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍ അധ്യക്ഷത വഹിച്ചു. ദിനേഷ് വെള്ളപ്പാടി, ജോഷി, പി.എസ്. സുനില്‍, സനിത എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണിത്.

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ കറവ പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായി Read More »

ഒരു മാസത്തിനിടെ രണ്ടു തവണ അടച്ച കുഴി ശക്തമായ മഴയില്‍ വീണ്ടും തുറന്നു

 മെക്കാഡം ടാറിംഗ് നടത്തി നവീകരിച്ച കൊടകര കോടാലി റോഡിലെ നെല്ലിപ്പറമ്പിലാണ് ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മരണക്കെണിയൊരുക്കി കുഴി രൂപപ്പെട്ടിട്ടുള്ളത്. മെക്കാഡം റോഡില്‍ മാസങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട കുഴി  അപകടങ്ങള്‍ക്ക് കാരണമായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് അധികൃതര്‍ അറ്റകുറ്റപണി നടത്തി അടച്ചിരുന്നു. മഴ തുടങ്ങിയതോടെ ടാറിംഗ് ഇളകി കുഴി തുറന്നപ്പോള്‍ അധികൃതര്‍ വീണ്ടും കുഴിയടച്ചു. എന്നാല്‍ ദിവസങ്ങള്‍ക്കകം മെറ്റലും ടാറും ഇളകിപോയി റോഡിലെ കുഴി പിന്നേയും പ്രത്യക്ഷപ്പെട്ടിരിക്കയാണ്. രാത്രിയില്‍ ഇതുവഴി സഞ്ചരിക്കുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ഈ കുഴി പെട്ടെന്ന് കാണാനാവാത്തതിനാല്‍

ഒരു മാസത്തിനിടെ രണ്ടു തവണ അടച്ച കുഴി ശക്തമായ മഴയില്‍ വീണ്ടും തുറന്നു Read More »

kodakara block panchayath

കൊടകര ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ മൂന്ന് മാസത്തെ നൈപുണ്യ വികസന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷയായി. ഫെബ്രുവരി 19 മുതല്‍ മെയ് 18 വരെ ഖാദി കമ്മീഷന്‍ നടപ്പാക്കിയ ജി.എസ്.സി. ടാലി പരിശീലനം പൂര്‍ത്തിയാക്കിയ 10 പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അല്‍ജോ പുളിക്കന്‍, ഇന്‍ഡസ്ട്രിയല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ വി.എ. സെബി എന്നിവര്‍ പ്രസംഗിച്ചു. 

കൊടകര ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ മൂന്ന് മാസത്തെ നൈപുണ്യ വികസന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു Read More »

muriyad pamchayath

മുരിയാട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു.  സി ഡി എസ് ചെയര്‍പെഴ്‌സണ്‍ സുനിതാ രവി പദ്ധതി വിശദീകരിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സരിത സുരേഷ്, സെക്രട്ടറി കെ.പി. ജസീന്ത, അസി. സെക്രട്ടറി പി.ബി. ജോഷി,  പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, കെ. വൃന്ദകുമാരി, ജിനി സതീശന്‍, ശ്രീജിത്ത് പട്ടത്ത്, നികിത അനൂപ്,

മുരിയാട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ചെയ്തു Read More »

ജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിനുള്ള പുരസ്‌കാരം മണ്ണംപ്പേട്ട മാതാ ഹൈസ്‌കൂള്‍ ഏറ്റുവാങ്ങി

മുപ്പതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തി പത്രവുമാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ജില്ലാതല പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍, സ്‌കൂള്‍ വിക്കി അപ്‌ഡേഷന്‍ തുടങ്ങിയ മേഖലകളിലെ യൂണിറ്റുകളുടെ 2023-2024 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡിനര്‍ഹരായവരെ കണ്ടെത്തിയത്.

ജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിനുള്ള പുരസ്‌കാരം മണ്ണംപ്പേട്ട മാതാ ഹൈസ്‌കൂള്‍ ഏറ്റുവാങ്ങി Read More »

കാഴ്ചപരിമിതിയുള്ള 3 വിദ്യാര്‍ത്ഥികള്‍ക്ക് അളഗപ്പനഗര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടോക്കിംഗ് സിസ്റ്റത്തോട് കൂടിയ ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു

ക്രിക്കറ്റ് താരം സാന്ദ്ര ഡേവീസിന് ലാപ്‌ടോപ്പ് നല്‍കികൊണ്ട് പഞ്ചായത്ത് അംഗങ്ങളായ പ്രിന്‍സണ്‍ തയ്യാലക്കലും കെ. രാജേശ്വരിയും ചേര്‍ന്ന് വിതരണോദ്ഘാടനം നിര്‍വഹിച്ചു. മറ്റു അംഗങ്ങളായ ഭാഗ്യവതി ചന്ദ്രന്‍, ജോസി ജോണി, ജിജോ ജോണ്‍, പി.എസ്. പ്രീജു, സജന ഷിബു, പ്രിന്‍സി സേവീസ്, ജീഷ്മ രഞ്ജിത്ത്, സെക്രട്ടറി പി.ബി. സുഭാഷ് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുധ എന്നിവര്‍ പ്രസംഗിച്ചു

കാഴ്ചപരിമിതിയുള്ള 3 വിദ്യാര്‍ത്ഥികള്‍ക്ക് അളഗപ്പനഗര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടോക്കിംഗ് സിസ്റ്റത്തോട് കൂടിയ ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു Read More »

വേലൂപ്പാടം പൗണ്ട് കലവറക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് ശോച്യാവസ്ഥയില്‍

കുഴികള്‍ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതമായി. ഇരുചക്രവാഹനയാത്രികരാണ് ഏറെയും ബുദ്ധിമുട്ടിലായത്. രാത്രികാലങ്ങളില്‍ കുഴികള്‍ തിരിച്ചറിയാനാവാത്ത അവസ്ഥയുമുണ്ട്. അപകഭീതിയിലൂടെയാണ് യാത്രക്കാര്‍ കടന്നുപോകുന്നത്. എത്രയും വേഗം കുഴികളടച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സുരേഷ് ചെമ്മനാടന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി.

വേലൂപ്പാടം പൗണ്ട് കലവറക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് ശോച്യാവസ്ഥയില്‍ Read More »

എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ നെല്ലായി പറപ്പൂക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു

ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ആദരണീയം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്. ഹരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം അസി. രജിസ്ട്രാര്‍ ബ്ലിസണ്‍ സി. ഡേവീസ് മുഖ്യ പ്രഭാഷണം നടത്തി. ഭരണ സമിതി അംഗം ഡേവീസ് പൊഴൊപറമ്പില്‍, സെന്റ് തോമസ് കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ പി.ഒ. ജെന്‍സണ്‍, എം.ഒ. ജോണ്‍, സെക്രട്ടറി എം. ബ്രീസി ജോണ്‍, ഭരണ സമിതി അംഗങ്ങളായ പ്രശാന്ത് നെടിയംപറവത്ത്, സുരേന്ദ്രന്‍ കൂടപറമ്പില്‍, പി. നന്ദകുമാര്‍, കെ.എസ്. രഘു, ശ്രീഹരി

എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ നെല്ലായി പറപ്പൂക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു Read More »

നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക്് സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി

ചടങ്ങ് ജില്ലാകളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി. രാഗേഷ്, പ്രിന്‍സിപ്പല്‍ കെ.ആര്‍. വിജയലക്ഷ്മി, പഞ്ചായത്ത് അംഗം രാധ വിശ്വംഭരന്‍, വിവേകാനന്ദ ട്രസ്റ്റ് ട്രഷറര്‍ കെ.എസ്. സുഗേഷ്, മോഹനന്‍ വടക്കേടത്ത്, കെ. രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക്് സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി Read More »

പുതുക്കാട് മണ്ഡലത്തിലെ 40000 വനിതകളെ കൃഷിയിലേക്ക് എന്ന ആശയം മുന്‍നിര്‍ത്തി ആരംഭിച്ച പൊലിമ പുതുക്കാട് നാല് ഘട്ടം പൂര്‍ത്തീകരിച്ചു

പാലക്കപറമ്പില്‍ നടന്ന പരിപാടി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കേരള സ്‌റ്റേറ്റ് കുടുംബശ്രീ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ എസ്. ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ, അനൂപ്, അജിത സുധാകരന്‍, അശ്വതി വിബി, കെ. രാജേശ്വരി, ജില്ലാ പഞ്ചായത്ത്

പുതുക്കാട് മണ്ഡലത്തിലെ 40000 വനിതകളെ കൃഷിയിലേക്ക് എന്ന ആശയം മുന്‍നിര്‍ത്തി ആരംഭിച്ച പൊലിമ പുതുക്കാട് നാല് ഘട്ടം പൂര്‍ത്തീകരിച്ചു Read More »

കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ 2021 -2024 ബാച്ച് ബിരുദവിദ്യാര്‍ഥികളുടെ കോണ്‍വൊക്കേഷന്‍ ചടങ്ങ് സംഘടിപ്പിച്ചു

തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. എല്‍. സുഷമ ബിരുദദാനം നടത്തി. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, സഹൃദയ കോളജ് മാനേജര്‍ മോണ്‍സിഞ്ഞോര്‍ വില്‍സണ്‍ ഈരത്തറ, കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിസ് ചെങ്ങിനിയാടന്‍, പ്രിന്‍സിപ്പല്‍ കെ.എല്‍. ജോയ്, വൈസ് പ്രിന്‍സിപ്പല്‍ കെ. കരുണ, ഫിനാന്‍സ് ഓഫീസര്‍ ഫാ. ആന്റോ വട്ടോലി എന്നിവര്‍ സന്നിഹിതരായി.

കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ 2021 -2024 ബാച്ച് ബിരുദവിദ്യാര്‍ഥികളുടെ കോണ്‍വൊക്കേഷന്‍ ചടങ്ങ് സംഘടിപ്പിച്ചു Read More »

വ്യാപാരി വ്യവസായി ഏകോപന സമിതി ആമ്പല്ലൂര്‍ യൂത്ത് വിങിന്റെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

സമിതി ജില്ലാ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ മഞ്ഞളി ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് പ്രസിഡന്റ് കെ.ടി. പിയൂസ് അധ്യക്ഷനായി. യൂണിറ്റ് പ്രസിഡന്റ് ജോയി പണ്ടാരി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് എം.കെ. അബി മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന യൂത്ത് വിങിന്റെ ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു. യൂത്ത് വിങ് ജില്ലാ ജനറല്‍ സെക്രട്ടറി പ്രതീഷ് പോള്‍, യൂത്ത് വിങ് സെക്രട്ടറി ജോണ്‍ വട്ടക്കുഴി, ട്രഷറര്‍ ജിന്റോ ചെറുശേരി, പ്രോഗ്രാം

വ്യാപാരി വ്യവസായി ഏകോപന സമിതി ആമ്പല്ലൂര്‍ യൂത്ത് വിങിന്റെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി Read More »

vaRANTHARAPILLY PANCHAYATH BOTTLE BOOTH PROJECT

പൊതു ഇടങ്ങള്‍ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി വരന്തരപ്പിള്ളി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു തുടങ്ങി

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ജി അശോകന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു ബഷീര്‍, അഷറഫ് ചാലിയത്തൊടി, റോസിലി തോമസ് അംഗങ്ങള്‍, ഹരിത കര്‍മ സേനാ പ്രവര്‍ത്തകര്‍, ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായി. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

പൊതു ഇടങ്ങള്‍ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി വരന്തരപ്പിള്ളി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു തുടങ്ങി Read More »

varandarapilly panchayath store room

വരന്തരപ്പിള്ളി പഞ്ചായത്തിലെ പുതിയ റെക്കോര്‍ഡ് റൂമിന്റെ ഉദ്ഘാടനം  പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു

വൈസ് പ്രസിഡന്റ് ടി.ജി അശോകന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു ബഷീര്‍, അഷറഫ് ചാലിയത്തൊടി, റോസിലി തോമസ്, നിര്‍വഹണ ഉദ്യോഗസ്ഥ ഇ. ധന്യ എന്നിവര്‍ പ്രസംഗിച്ചു. 

വരന്തരപ്പിള്ളി പഞ്ചായത്തിലെ പുതിയ റെക്കോര്‍ഡ് റൂമിന്റെ ഉദ്ഘാടനം  പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു Read More »

muriyad panchayath

മുരിയാട് കൃഷി ഭവന്റെ നേതൃത്വത്തില്‍ ‘ഓണത്തിന് ഒരു മുറം പൂവ്’ എന്ന ലക്ഷ്യത്തോടെ മുരിയാട് പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്തു

കര്‍ഷകയായ ഷൈനി ശിവരാമന്റെ കൃഷിയിടത്തില്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വ്യക്തികള്‍, സ്‌കൂളുകള്‍, കുടുംബശ്രീ ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങി അമ്പതോളം കര്‍ഷകരാണ് ഗ്രൂപ്പുകളായും ഒറ്റയ്ക്കും ചെണ്ടുമല്ലി കൃഷിക്കായി മുന്നോട്ട് വന്നിരിക്കുന്നത്. കൃഷി ഓഫീസര്‍ അഞ്ചു ബി. രാജ്, വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സരിത സുരേഷ്, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, മണി സജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

മുരിയാട് കൃഷി ഭവന്റെ നേതൃത്വത്തില്‍ ‘ഓണത്തിന് ഒരു മുറം പൂവ്’ എന്ന ലക്ഷ്യത്തോടെ മുരിയാട് പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്തു Read More »

parappukara panchayath njattuvele chatnha

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ട് ദിവസത്തെ ഞാറ്റുവേല ചന്തക്ക് തുടക്കമായി

പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ കാര്‍ഷിക കര്‍മ്മസേന തയ്യാറാക്കിയ ജൈവവളത്തിന്റെ വില്‍പ്പന ബ്ലോക്ക് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി. കിഷോര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ അധ്യക്ഷയായി. എം.കെ. ഷൈലജ, റീന ഫ്രാന്‍സിസ്, ഷീബ സുരേന്ദ്രന്‍, കൃഷി ഓഫീസര്‍ അമൃത നിഷാന്ത്, ബിജു എന്നിവര്‍ പ്രസംഗിച്ചു. സൗജന്യ പച്ചക്കറി തൈ വിതരണവും ചന്തയില്‍ ഒരുക്കിയിട്ടുണ്ട്. 

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ട് ദിവസത്തെ ഞാറ്റുവേല ചന്തക്ക് തുടക്കമായി Read More »