ലോട്ടറി വ്യാപാരത്തിന് ലൈസന്‍സ് നേടണമെങ്കില്‍ ഫോട്ടോസ്റ്റാറ്റ് കടയെന്നോ സ്‌റ്റേഷനറി കടയെന്നോ എഴുതി വേണം അപേക്ഷിക്കാന്‍. അവിടെ ലോട്ടറി വ്യാപാരം നടത്തുന്നതിന് തടസ്സമില്ലെന്ന് മാത്രം. ലോട്ടറി വ്യാപാരത്തിന് ലൈസന്‍സ് നിര്‍ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ വ്യാപാരികളെ അറിയിച്ചിരിക്കുന്നത്. പക്ഷേ ബാങ്കുകളില്‍ വായ്പയ്ക്ക് അപേക്ഷിക്കണമെങ്കില്‍ ലൈസന്‍സ് നമ്പര്‍ മറ്റും കാണിക്കുകയും വേണം. ഫാക്ടറികള്‍, വ്യാപാരികള്‍, സംരംഭകര്‍ എന്നിവര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള പഞ്ചായീരാജ്് ചട്ടം അനുസരിച്ച് ലോട്ടറി വ്യാപാരത്തിന് ലൈസന്‍സ് അനുവദിക്കാനാവില്ല എന്നാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇത്തരം അപേക്ഷകള്‍ക്ക് നല്‍കിയിരിക്കുന്ന മറുപടി. ചില പഞ്ചായത്തുകള്‍ ഭരണസമിതി യോഗത്തില്‍ പ്രത്യേകമായി ചര്‍ച്ച ചെയ്ത് ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. നിയമപരമായി നിര്‍ബന്ധമില്ലാത്തതിനാല്‍ ലൈസന്‍സ് ഇല്ലാതെയാണ് ഭൂരിഭാഗം പേരും ലോട്ടറി കച്ചവടം നടത്തുന്നത്. സര്‍ക്കാരിന് ഇത്രയും അധികം തുക നികുതിയിനത്തില്‍ വരുമാനം നല്‍കുന്ന ലോട്ടറിയ്ക്ക് ലൈസന്‍സ് അനുവദിക്കാന്‍ ചട്ടമില്ല എന്നത് വിരോധാഭാസമാണെന്ന് ലോട്ടറി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് ലോട്ടറിയ്ക്ക് ലൈസന്‍സ് അനുവദിക്കാന്‍ പഞ്ചായത്തുകള്‍ക്ക് വകുപ്പില്ല. ലൈസന്‍സ് ഫീ ഇനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കിട്ടേണ്ട തുകയാണ് നഷ്ടമാകുന്നത്
