മെക്കാഡം ടാറിംഗ് നടത്തി നവീകരിച്ച കൊടകര കോടാലി റോഡിലെ നെല്ലിപ്പറമ്പിലാണ് ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മരണക്കെണിയൊരുക്കി കുഴി രൂപപ്പെട്ടിട്ടുള്ളത്. മെക്കാഡം റോഡില്‍ മാസങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട കുഴി അപകടങ്ങള്‍ക്ക് കാരണമായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് അധികൃതര്‍ അറ്റകുറ്റപണി നടത്തി അടച്ചിരുന്നു. മഴ തുടങ്ങിയതോടെ ടാറിംഗ് ഇളകി കുഴി തുറന്നപ്പോള്‍ അധികൃതര്‍ വീണ്ടും കുഴിയടച്ചു. എന്നാല്‍ ദിവസങ്ങള്‍ക്കകം മെറ്റലും ടാറും ഇളകിപോയി റോഡിലെ കുഴി പിന്നേയും പ്രത്യക്ഷപ്പെട്ടിരിക്കയാണ്. രാത്രിയില്‍ ഇതുവഴി സഞ്ചരിക്കുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ഈ കുഴി പെട്ടെന്ന് കാണാനാവാത്തതിനാല്‍ അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഒരു മാസത്തിനിടെ രണ്ടു തവണ അടച്ച കുഴി ശക്തമായ മഴയില്‍ വീണ്ടും തുറന്നു
