പ്രസിഡന്റ് സത്യന്‍ കുറുവത്ത് അധ്യക്ഷത വഹിച്ചു. പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ടീ ചലഞ്ചിനു തുടക്കം കുറിച്ചു. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാപീഠം സ്‌കോളര്‍ഷിപ് തുക പാസ്‌ററ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ എ. മോഹന്‍ദാസ് വിതരണം ചെയ്തു. ഇ.കെ. ഫ്രാന്‍സിസ്, ഡേവിസ് ആന്റണി പുല്ലന്‍, ഡേവിസ് കല്ലിങ്ങല്‍, ജെയ്‌സി ജിഫി, ഷാലറ്റ് സെബി, ജോഷി നെടുമ്പാകാരന്‍, എം.ഒ. ഡേവിഡ്, ജോസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ജോഷി നെടുമ്പാകാരന്‍, സെക്രട്ടറി എം.ഒ. ഡേവിഡ്, ട്രഷറര്‍ ചാര്‍ളി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള 21 അംഗ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനമേറ്റെടുത്തു.
കൊടകര ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനരോഹണവും സേവന പ്രവര്‍ത്തികളുടെ ഉദ്ഘാടനവും മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.ഡി. ദീപക് നിര്‍വഹിച്ചു
