തലോര്‍ പോത്തോട്ടപറമ്പിന് സമീപം വളവില്‍ നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറില്‍ ഇടിച്ചു കയറി
ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നും പൊന്നാനിയിലേക്ക് പോയിരുന്ന ബസ് ആണ് അപകടത്തില്‍പെട്ടത്. ആര്‍ക്കും പരുക്കില്ല. സ്ഥിരം അപകടമേഖലയായ വളവില്‍ ശരിയായ രീതിയില്‍ കാണാവുന്ന തരത്തില്‍ അപകട സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.