മഴവെള്ളം ഒഴുകിപോകാനുള്ള സംവിധാനം ഇല്ലാത്തതാണ് ഇവിടെ പ്രശ്‌നമാകുന്നത്. മഴക്കാലമായാല്‍ റോഡു തകര്‍ന്ന് സ്ഥിരമായി വെള്ളക്കട്ടുണ്ടാകുന്ന സ്ഥലമാണിത്. വെള്ളം കെട്ടിക്കിടന്ന് കുഴികള്‍ രൂപപ്പെടുന്നതിനാല്‍ മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര ദുരിതം നിറഞ്ഞതായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമായിട്ടാണ് കഴിഞ്ഞ വര്‍ഷം ഇവിടെ ടൈല്‍വിരിച്ച് റോഡ് നവീകരിച്ചത്. എന്നാല്‍ മഴവെള്ളം പൂര്‍ണമായി ഒഴുകിപോകാനുള്ള സംവിധാനം ഒരുക്കാന്‍ അധികൃതര്‍ക്കായില്ല. റോഡരുകില്‍ നിര്‍മിച്ചിട്ടുള്ള ആഴവും വീതിയും കുറഞ്ഞ കാനയിലൂടെ ശരിയായ തോതില്‍ വെള്ളം ഒഴുകിപോകാത്തതാണ് റോഡില്‍ വെള്ളക്കെട്ടുരൂപപ്പെടാന്‍ ഇടയാക്കുന്നത്. കനത്തമഴ പെയ്യുമ്പോള്‍ നാലടിയോളം ഉയരത്തില്‍ റോഡില്‍ വെള്ളം പൊങ്ങുമെന്ന് സമീപവാസിയായ അശോകന്‍ പറയുന്നു. റോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളം വീടുകളിലേക്കും ഒഴുകിയെത്തുന്നുണ്ട്. പതിവായി റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് രോഗഭീതിയും ഉയര്‍ത്തുന്നുണ്ട്. കാല്‍നടക്കാരും ഇരുചക്രവാഹനയാത്രക്കാരും ഏറെ ക്ലേശിച്ചാണ് ഈ വെള്ളക്കെട്ടിലൂടെ കടന്നുപോകുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തിര നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു
മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരം ചെമ്പുച്ചിറ റോഡില്‍ കോതങ്ങലം ക്ഷേത്രപരിസരത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നത് യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ദുരിതമാകുന്നു
