രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ ആന്‍ജോ പുത്തൂര്‍ മുഖ്യകാര്‍മികനായി. ഫാദര്‍ സിജു കൊമ്പന്‍ സന്ദേശം നല്‍കി. ഉച്ചതിരിഞ്ഞ് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം ഉണ്ടായിരുന്നു. ഭക്തിനിര്‍ഭരമായ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നിരവധിയാളുകളാണ് എത്തിയത്. വികാരി ഫാ. ജോയ് പെരേപ്പാടന്‍, ജനറല്‍ കണ്‍വീനര്‍ ബിജു പല്ലിശ്ശേരി, സെക്രട്ടറി വര്‍ഗ്ഗീസ് ആലപ്പാട്ട്, ട്രസ്റ്റിമാരായ യോഹന്നാന്‍ വടക്കേത്തല, നിജോഷ് അക്കരക്കാരന്‍, അസി. വികാരി ഫാദര്‍ ക്ലിന്റന്‍ പെരിഞ്ചേരി, ഫിനാന്‍സ് കണ്‍വീനര്‍ ജോസ് അന്തിക്കാടന്‍, പി.ആര്‍.ഒ. സൈമണ്‍ പുതുപ്പള്ളിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 23 ന് പാട്ടുകുര്‍ബ്ബാനയും നേര്‍ച്ചയൂട്ടും കുഞ്ഞുങ്ങള്‍ക്കുള്ള ചോറൂട്ടും നടക്കും.
പറപ്പൂക്കര സെന്റ് ജോണ്‍ ഫൊറോന പള്ളിയിലെ വി. ലോനാ മുത്തപ്പന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി
