ഞായറാഴ്ച രാത്രിയിലാണ് സംഭവം. 2 മാസം മുന്‍പ് നിര്‍മിച്ച ചുറ്റുമതിലാണ് തകര്‍ന്നത്. ഞായറാഴ്ച രാത്രി 7.30 മുതല്‍ മുതല്‍ പുലര്‍ച്ച വരെ ശക്തമായ മഴയായിരുന്നു പ്രദേശത്ത്. പുതിയ ചുറ്റുമതില്‍ തകരാന്‍ കാരണം നിര്‍മാണത്തിലെ അപാകതകളാണെന്നും ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ ശക്തമായ മഴ മൂലം സ്‌കൂളിന് ചുറ്റും വെള്ളം നിറഞ്ഞു കവിഞ്ഞിരുന്നുവെന്നും വെള്ളം മൊത്തത്തില്‍ ഒഴുകി മതിലിനു ചുറ്റും ഉള്ള മണ്ണ് ഇളകിമാറിയതാണ് കാരണമെന്നും മതിലിനു നാലിഞ്ചോളം ബെല്‍റ്റും വാര്‍ത്തിട്ടുണ്ടെന്നും പഞ്ചായത്തംഗം പറഞ്ഞു.
സ്‌കൂളിലെ അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ച മണലും മഴയില്‍ ഒലിച്ചുപോയി.
ശക്തമായ മഴയിലും കാറ്റിലും എച്ചിപ്പാറ ഗവ. ട്രൈബല്‍ സ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നു.
