അസാപ് കേരളയുടെ സമ്മര്‍ ക്യാമ്പ്
അസാപ് കേരള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 5 ദിവസത്തെ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പത്ത് മുതല്‍ പതിനഞ്ച് വയസ്സ് വരെയുള്ളവര്‍ക്കാണ് ക്യാമ്പ്. ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്, ഗെയിം ഡെവലപ്പ്‌മെന്റ്, റോബോട്ടിക്‌സ്, ഡിജിറ്റല്‍ ലിറ്ററസി എന്നീ വിഷയങ്ങള്‍ക്ക് പുറമെ മറ്റ് വിനോദ പരിപാടികളും ഉണ്ടാകും. റിഗ് ലാബ്‌സ് അക്കാദമിയുമായി ചേര്‍ന്നാണ് അസാപ് കേരള ക്യാമ്പ് സംഘടിപ്പിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മേയ് 27 മുതല്‍ 31 വരെ രാവിലെ 9:30 മുതല്‍ വൈകീട്ട് 4:30 വരെ ക്യാമ്പ് നടക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ https://connect.asapkerala.gov.in/events/11420 എന്ന ഓണ്‍ലൈന്‍ ലിങ്കിലൂടെ രജിസ്‌ട്രേഷന്‍ നടത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400890982.

കൂടിക്കാഴ്ച
തൃശൂര്‍ ഗവ. വനിതാ പോളിടെക്‌നിക് കോളജില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിഭാഗം ലക്ചര്‍ യോഗ്യത- ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ബിടെക് 60 ശതമാനത്തില്‍ കുറയാത്ത ബിരുദം. ഡെമോണ്‍സ്‌ട്രേറ്റര്‍ യോഗ്യത- ഇലക്ട്രോണിക്‌സ് ഡിപ്ലോമ. ട്രേഡ്‌സ്മാന്‍ (ഇലക്ട്രോണിക്‌സ്) യോഗ്യത- ടി.എച്ച്.എസ്.എല്‍.സി, ഐ.ടി.ഐ (എന്‍.സി.വി.ടി). മെയ് 30ന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും. പ്രവര്‍ത്തിപരിചയം, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.
അപേക്ഷ ക്ഷണിച്ചു
തൃശൂർ കെല്‍ട്രോൺ നോളജ് സെന്ററില്‍ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സിലേക്ക് പ്ലസ്. ടു, വി.എച്ച്.എസ്.ഇ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത സർട്ടിഫിക്കറ്റുകളുമായി പോസ്റ്റ് ഓഫീസ് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2429000, 9846400091.
സിനിമ ഓപ്പറേറ്റർ പരീക്ഷ
കേരള സ്റ്റേറ്റ് സിനിമ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ 2023, മെയ് 23, 24 തീയതികളിൽ തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ രാവിലെ ഏഴു മുതൽ 10.15 വരെ നടത്തും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0471 2339233.
സംരംഭകത്വ വര്‍ക്ക്‌ഷോപ്പ്
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് പുതിയ സംരംഭം തുടങ്ങാൻ താല്പര്യം ഉള്ളവർക്കായി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. കളമശ്ശേരിയിലെ കീഡ് ക്യാമ്പസിൽ മെയ് 27 മുതൽ 31 വരെയാണ് പരിശീലനം. താത്പര്യമുള്ളവര്‍ www.kied.info/training-calender/ ല്‍ ഓണ്‍ലൈനായി മെയ് 24 നകം അപേക്ഷിക്കണം. 35 പേര്‍ക്കാണ് അവസരം. ഫോണ്‍: 0484 2532890, 2550322, 9188922785.