തൃക്കൂര്‍ ഗവ. സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹിസ്റ്ററി സീനിയര്‍, ഹിന്ദി ജൂനിയര്‍, ഫിസിക്‌സ് ജൂനിയര്‍ എന്നി വിഭാഗങ്ങളില്‍ താല്‍ക്കാലിക ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ ഈ മാസം 27 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകുക. ഫോണ്‍- 2356180.
അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കെമിസ്ട്രി (ജൂനിയര്‍) അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ബുധനാഴ്ച രാവിലെ 10 ന് അഭിമുഖത്തിനായി സ്‌കൂള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ (മലയാളം മീഡിയം), (കാറ്റഗറി നം.711/2022) തസ്തികയിലേക്ക് 2024 ജനുവരി 15 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം മേയ് 22, 23 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, തൃശ്ശൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് മുഖേന നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകണമെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം), ഫസ്റ്റ് എന്‍സിഎ മുസ്ലീം (കാറ്റഗറി നം. 432/ 2022) തസ്തികയിലേക്ക് 2024 ജനുവരി 10 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം മേയ് 24 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, തൃശ്ശൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകണമെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.