മണ്ണംപേട്ട തെക്കേക്കരയില്‍ ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. തൃക്കൂര്‍ പഞ്ചായത്തിലെ കള്ളായിയില്‍ മിന്നല്‍ ചുഴലിയില്‍ കനത്ത നാശനഷ്ടം. ചൊവ്വാഴ്ച രാത്രിയില്‍ ആഞ്ഞുവീശിയ കാറ്റില്‍ 3 കൃഷിയിടങ്ങളിലായി അറുന്നൂറോളം വാഴകളാണ് ഒടിഞ്ഞ് വീണത്. മാന്തോട്ടത്തില്‍ ജെസ്റ്റിന്റെ മുന്നൂറിലധികം വാഴകളും കൊളമാത്ത് പ്രകാശന്റെ നൂറ്റമ്പതോളവും മുടിക്കുളത്തില്‍ ഭവദാസിന്റെ 150 ഓളം വാഴകളുമാണ് നശിച്ചത്. ഓണവിപണി ലക്ഷ്യമാക്കി നട്ടുവളര്‍ത്തിയ വാഴകളാണ് പൂര്‍ണമായും നശിച്ചത്. ഇന്‍ഷുറന്‍സുണ്ടെങ്കിലും നാമമാത്രമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കൂടാതെ തങ്ങളുടെ ഏറെനാളത്തെ അധ്വാനം പാഴായിപ്പോയതിന്റെ ദുഖവും അവര്‍ പങ്കുവെച്ചു. കൃഷിയിടങ്ങളില്‍ കൃഷി ഓഫീസര്‍ സന്ദര്‍ശനം നടത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. ശക്തമായ കാറ്റിനൊപ്പം കനത്ത മഴയും പ്രദേശത്ത് ഉണ്ടായി.
കള്ളായിയില്‍ മിന്നല്‍ ചുഴലിയില്‍ കനത്തനാശനഷ്ടം
