നാല് കൊലപാതക കേസുകളില്‍ അടക്കം പ്രതിയാണ് ഗുണ്ടാത്തലവന്‍ അനൂപ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു ആവേശം മോഡല്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. കൊടും ക്രിമിനലുകള്‍ അടക്കം 60 ഓളം പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. ഗുണ്ടകളുടെ സംഗമമായി മാറിയ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ എടാ മോനെ എന്ന ഹിറ്റ് ഡയലോഗ് ഓടെ റീല്‍സായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പാര്‍ട്ടിയിലേക്ക് മദ്യക്കുപ്പികള്‍ കൊണ്ടുപോകുന്നത് അടക്കം റീല്‍സില്‍ ഉണ്ട്. കൊട്ടേക്കാട് പാടശേഖരത്താണ് പാര്‍ട്ടി നടത്തിയത്. അറുപതിലേറെ പേര്‍ പാടത്ത് തമ്പടിച്ചതറിഞ്ഞ് പൊലീസ് ഇവിടെ എത്തി കാര്യം തിരക്കിയപ്പോള്‍ തന്റെ അച്ഛന്റെ മരണം നടന്നിരുന്നു എന്നും, ആ സമയത്ത് ആര്‍ക്കും ഭക്ഷണം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവര്‍ക്ക് ഭക്ഷണം നല്‍കുകയാണ് ചെയ്തത് എന്നാണ് അനൂപ് പൊലീസിന് നല്‍കിയ വിശദീകരണം. ഇക്കാര്യങ്ങള്‍ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടായി സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
ആവേശം സിനിമ മോഡല്‍ പാര്‍ട്ടി നടത്തി ഗുണ്ടാത്തലവന്‍
