പാലപ്പിള്ളി കാരിക്കുളത്ത് വീണ്ടും പുലിയിറങ്ങി പശുകിടാവിനെ കൊന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പശുക്കിടാവിന്റെ ജഡം കണ്ടെത്തിയത്. ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഈ മേഖലയില്‍ പുലിയിറങ്ങുന്നത്. തൊഴിലാളികള്‍ താമസിക്കുന്ന പാഡിക്കു സമീപമായിരുന്നു പുലിയിറങ്ങിയത്. ജനവാസമേഖലയില്‍ നിരന്തരം പുലിയുടെ സാന്നിധ്യമുണ്ടാകുന്നത് തോട്ടം തൊഴിലാളികളെയും പ്രദേശവാസികളെയും ആശങ്കയിലാക്കുന്നുണ്ട്.
പാലപ്പിള്ളി കാരിക്കുളത്ത് വീണ്ടും പുലിയിറങ്ങി പശുകിടാവിനെ കൊന്നു
