തെങ്ങ് മുറിക്കാന്‍ മുകളില്‍ കയറിയിരുന്ന ആള്‍ തെങ്ങ് മറിഞ്ഞ് വീണ് മരിച്ചു. മൂന്നുമുറി ഒമ്പതുങ്ങല്‍ കലങ്ങോല വീട്ടില്‍ 62 വയസുള്ള ജോസാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഒമ്പതുങ്ങലിലെ സ്വകാര്യ പറമ്പില്‍ തെങ്ങ് മുറിക്കുന്നതിനിടെയാണ് അപകടം. ഉടന്‍ സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിക്കുളങ്ങര പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ആനിയാണ് ജോസിന്റെ ഭാര്യ. ആന്റോ, ജിന്‍സി എന്നിവര്‍ മക്കളും ജോസ്‌ന, ആന്റോ എന്നിവര്‍ മരുമക്കളുമാണ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് മൂന്നുമുറി പള്ളിയില്‍ നടക്കും.
തെങ്ങ് മുറിക്കാന്‍ മുകളില്‍ കയറിയിരുന്ന ആള്‍ തെങ്ങ് മറിഞ്ഞ് വീണ് മരിച്ചു
