മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.ആര്‍. ഔസേഫ് അധ്യക്ഷത വഹിച്ചു. വയോജനക്ലബ്ബ് പ്രസിഡന്റ് ബിന്നി ജോയ്, വയോജന ക്ലബ്ബ് പഞ്ചായത്ത് തല സെക്രട്ടറി ടി.ഡി.ശ്രീധരന്‍, വെള്ളിക്കുളങ്ങര ജനമൈത്രി സമിതി അംഗം സുരേഷ് കടുപ്പശേരിക്കാരന്‍, ജനമൈത്രി ബീറ്റ് ഓഫിസര്‍ മുഹമ്മദ് സലിം, പി.എം.ജോണി, എന്‍.വി. ജോസ്, ലീല വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു. ആസാമില്‍ നടക്കുന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷന്‍ ലഭിച്ച പോള്‍ദാസ് കിഴക്കേപീടിക, എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജം നേടിയ വിദ്യാര്‍ഥികള്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. തുടര്‍ന്ന് സീനിയര്‍ ജിയോളജിസ്റ്റ് എ.കെ. മനോജ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു
മറ്റത്തൂര്‍ പഞ്ചായത്തിലെ കൊടുങ്ങ വയോജന ക്ലബ്ബിന്റെ വാര്‍ഷികവും അനുമോദന യോഗവും വെള്ളിക്കുളങ്ങരയില്‍ സംഘടിപ്പിച്ചു
