nctv news pudukkad

nctv news logo
nctv news logo

latest news

kattana

വരന്തരപ്പിള്ളി കള്ളിച്ചിത്ര ആദിവാസി കോളനിയിലും സമീപമേഖലയിലും കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. 

കഴിഞ്ഞ ദിവസം കോളനിയ്ക്കുള്ളില്‍ കയറിയ 2 കാട്ടാനകള്‍ 15 വാഴകള്‍ നശിപ്പിച്ചു. സമീപത്തെ സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന സോളര്‍ വേലിയും ആനകള്‍ തകര്‍ത്തു. പുഴകടന്ന് കാട്ടാനകള്‍ എത്തുകയാണെന്നും സമീപത്തെ റബര്‍തോട്ടങ്ങളില്‍ കാട്ടാനകള്‍ തമ്പടിക്കുകയാണെന്നും കോളനി നിവാസികള്‍ പറഞ്ഞു. സമീപത്തെ ജുങ്‌ടോളി എസ്‌റ്റേറ്റില്‍ ടാപ്പിങ് കഴിഞ്ഞ റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റിയാല്‍ കാട്ടാനകളുടെ വരവ് കുറയുമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഭീതിയില്ലാതെ കഴിയാനുള്ള സാഹചര്യമൊരുക്കണമെന്ന് കോളനി നിവാസികള്‍ ആവശ്യപ്പെട്ടു. അധികൃതര്‍ അടിയന്തിരമായി നടപടി കൈക്കൊള്ളണമെന്ന് െ്രെടബല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി …

വരന്തരപ്പിള്ളി കള്ളിച്ചിത്ര ആദിവാസി കോളനിയിലും സമീപമേഖലയിലും കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി.  Read More »

keralolsavam kodakara

കൊടകര ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കേരളോത്സവത്തിന് സമാപനമായി.

സമാപന സമ്മേളനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം സി.ഡി. ഫ്രാന്‍സിസ്, സിനി ആര്‍ട്ടിസ്റ്റ് രജ്ഞീവ് കലാഭവന്‍, യുവജന ക്ഷേമ ബോര്‍ഡ് അംഗം ടി.ടി. ജിസ്‌മോന്‍, കൊടകര േേബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ കേരളോത്സവവിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തി. 

kju camp

ചിമ്മിനി ഡാം വന്യജീവി സങ്കേതത്തില്‍ നടന്നു വന്നിരുന്ന കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ല പഠന ക്യാമ്പിന് സമാപനമായി

 കെജെയു മേഖല ജില്ലാ എക്‌സിക്യുട്ടീവ് അംഗം സുരേഷ് എടക്കുന്നി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പ് കോര്‍ഡിനേറ്റര്‍ രാജു ഡേവീസ്, കെജെയു മേഖല പ്രസിഡന്റ് ജോബി ജോണ്‍, ട്രഷറര്‍ റാഫി ചാലിശ്ശേരി, ചിമ്മിനി എക്കോ ഡവലപ്‌മെന്റ് കമ്മറ്റി സെക്രട്ടറി ബെസ്റ്റിന്‍ വര്‍ഗീസ്, ഐജെയു ദേശീയ സമിതിയംഗം ജോസ് താടിക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പിനോടനുബന്ധിച്ച് പ്രകൃതി പഠന വനയാത്രയും സംഘടിപ്പിച്ചു.

farmers

ക്ഷീര കര്‍ഷകര്‍ക്ക് കൈതാങ്ങുമായി ജില്ലാ പഞ്ചായത്ത്

ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി ഇനത്തില്‍ ജില്ലയില്‍ വിതരണം ചെയ്യുന്നത് 175 ലക്ഷം രൂപ. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീര വികസന വകുപ്പ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.  ക്ഷീരസഹകരണ സംഘങ്ങളില്‍ ക്ഷീരകര്‍ഷകര്‍ അളക്കുന്ന ഒരു ലിറ്റര്‍ പാലിന് മൂന്ന് രൂപ നിരക്കില്‍ സബ്‌സിഡി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്നതാണ് പദ്ധതി. പഴഞ്ഞി, കാട്ടകാമ്പാല്‍ പഞ്ചായത്തുകളില്‍ പദ്ധതിക്ക് …

ക്ഷീര കര്‍ഷകര്‍ക്ക് കൈതാങ്ങുമായി ജില്ലാ പഞ്ചായത്ത് Read More »

kodakara shasti

 കൊടകര കുന്നതൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ പ്രസിദ്ധമായ കൊടകര ഷഷ്ഠി വര്‍ണ്ണാഭമായി ആഘോഷിച്ചു. 

കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ചടങ്ങുകള്‍ മാത്രമായി നടന്ന കൊടകര ഷഷ്ഠി ഇക്കുറി വിപുലമായാണ് ആഘോഷിച്ചത്.  21 കാവടി സെറ്റുകളാണ് ആഘോഷത്തില്‍ പങ്കാളികളായത്. ചൊവ്വാഴ്ച  പുലര്‍ച്ചെ നാലുമണിയോടെ  പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തില്‍ നിന്ന് പാല്‍, പനിനീര്, കളഭം, പഞ്ചാമൃതം തുടങ്ങിയ  അഭിഷേകദ്രവ്യങ്ങളുമായി  ഊരാളനും ദേവസ്വം അധികൃതരും ആഘോഷകമ്മിറ്റി ഭാരവാഹികളും കുന്നിന്‍ മുകളിലുള്ള സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് പുറപ്പെട്ടതോടെ ഷഷ്ഠിചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.  കുന്നതൃക്കോവില്‍ ക്ഷേത്രത്തില്‍ ആദ്യത്തെ അഭിഷേകം ദേവസ്വം വകയായാണ് നടന്നത്.  തുടര്‍ന്ന് ഭക്തജനങ്ങളുടെ അഭിഷേകങ്ങള്‍ ആരംഭിച്ചു.  വിവിധ …

 കൊടകര കുന്നതൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ പ്രസിദ്ധമായ കൊടകര ഷഷ്ഠി വര്‍ണ്ണാഭമായി ആഘോഷിച്ചു.  Read More »

kuzhukani thodu

മറ്റത്തൂര്‍ കൊടകര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുഴിക്കാണി തോടിന്റെ പുനരുദ്ധാരണവും വശങ്ങളില്‍ കയര്‍ഭൂവസ്ത്രം വിരിക്കലും പൂര്‍ത്തിയാക്കി.

മറ്റത്തൂര്‍ പഞ്ചായത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് തോടിന്റെ 1000 മീറ്ററാണ് ശുചീകരിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ഒരു വശം 500 മീറ്റര്‍ നീളത്തില്‍ സംരക്ഷിച്ചു. 489 തൊഴില്‍ ദിനങ്ങളിലൂടെ 2000 ചതുരശ്ര മീറ്റര്‍ കയര്‍ ഭൂവസ്ത്രം ആണ് പദ്ധതിക്കായി ഉപയോഗിച്ചിട്ടുള്ളത്. നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വഹിച്ചു. വികസനകാര്യ സമിതി അധ്യക്ഷന്‍ സനല ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍, എംഎന്‍ ആര്‍ഇജി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

kju camp

 പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമനിധി വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പറഞ്ഞു.

പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിന്റെ ഉന്നതിയ്ക്കായി നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും എംഎല്‍എ വിലയിരുത്തി. ചടങ്ങില്‍ കെജെയു ജില്ലാ പ്രസിഡന്റ് അജീഷ് കര്‍ക്കിടകത്ത്  അദ്ധ്യക്ഷത വഹിച്ചു. പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം. പ്രഭു മുഖ്യപ്രഭാഷണം നടത്തി. ആര്യ ഐ കെയര്‍ ഫാമിലി പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സ്മിജന്‍ നിര്‍വ്വഹിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. സദാശിവന്‍, പഞ്ചായത്തംഗം അഷറഫ് ചാലിയതൊടി, കെജെയു ഭാരവാഹികളായ ഇ.പി. …

 പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമനിധി വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പറഞ്ഞു. Read More »

pudukad neerariv

കൊടകര ബ്ലോക്ക് പഞ്ചായത്ത്, പുതുക്കാട് ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നീരുറവ് മാതൃകാ നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നീരറിവ് നീര്‍ത്തട യാത്ര സംഘടിപ്പിച്ചു.

പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, രശ്മി ശ്രീശോഭ്, പ്രീതി ബാലകൃഷ്ണന്‍, ഫിലോമിന ഫ്രാന്‍സിസ്, എം. അനൂപ് മാത്യു, ഹിമദാസന്‍ , തൊഴിലുറപ്പ് അസി.എഞ്ചിനീയര്‍ രാജേശ്വരി , ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി എം.പി. ചിത്ര, കൃഷി ഓഫീസര്‍ കെ. അമൃത, മറ്റു ജനപ്രതിനിധികള്‍, കര്‍ഷക സംഘടന പ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേന …

കൊടകര ബ്ലോക്ക് പഞ്ചായത്ത്, പുതുക്കാട് ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നീരുറവ് മാതൃകാ നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നീരറിവ് നീര്‍ത്തട യാത്ര സംഘടിപ്പിച്ചു. Read More »

parapukara medical camp

പറപ്പൂക്കര സ്‌നേഹസ്പര്‍ശം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ട്രസ്റ്റ് വാര്‍ഷികത്തിന്റെ ഭാഗമായി മുത്രത്തിക്കരയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 

 തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ മെഡിസിന്‍, സര്‍ജറി, പള്‍മൊനോളജി, ഇഎന്‍ടി, ഡെര്‍മറ്റോളജി, ഓര്‍ത്തോ തുടങ്ങീ 6 വിഭാഗങ്ങളിലെ പ്രൊഫസര്‍മാരായ പത്തോളം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 55 അംഗ സംഘം മെഡിക്കല്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു. പങ്കെടുത്ത രോഗികള്‍ക്കെല്ലാമായി 80,000 രൂപയുടെ മരുന്ന് സൗജന്യമായി വിതരണം ചെയ്തു. ഒ.പി. ടിക്കറ്റ് കൗണ്ടര്‍, പ്രഷര്‍, ഷുഗര്‍, പനി പരിശോധന കൗണ്ടര്‍, ഡോക്ടര്‍മാരുടെ പരിശോധന മുറികള്‍, ഫാര്‍മസി തുടങ്ങി ഒരു ആശുപത്രി തന്നെ സെറ്റ് ചെയ്താണ് ക്യാമ്പ് നടത്തിയത്.   ക്യാമ്പ് പറപ്പൂക്കര …

പറപ്പൂക്കര സ്‌നേഹസ്പര്‍ശം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ട്രസ്റ്റ് വാര്‍ഷികത്തിന്റെ ഭാഗമായി മുത്രത്തിക്കരയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.  Read More »

kodakara panchayath

കൊടകര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സമഗ്ര നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതി  നീരുറവിന്റെ   ഭാഗമായുള്ള നീര്‍ത്തട നടത്തം നടത്തി. 

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അമ്പിളി സോമന്‍ നീര്‍ത്തട യാത്ര ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ്  കെ.ജി. രജീഷ് അധ്യക്ഷനായിരുന്നു. കൊടകര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ആര്‍. ഉഷ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോയ് നെല്ലിശ്ശേരി, മറ്റു അംഗങ്ങളായ ടി.വി. പ്രജിത്ത്, പ്രിനില ഗിരീശന്‍ , ലത ഷാജു, ഷീബ ജോഷി എന്നിവര്‍ പ്രസംഗിച്ചു. കൊടകര ഗ്രാമ പഞ്ചായത്ത് വിഇഒ കെ. രാധാകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. 

nenmanikara panchayath

നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയായ നീരുറവ് നീര്‍ത്തട യാത്ര സംഘടിപ്പിച്ചു.

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെന്മണിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഷീല മനോഹരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി, സാമൂഹ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകള്‍, നെന്മണിക്കര ഫുട്‌ബോള്‍ അക്കാദമിയിലെ കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു. നീര്‍ത്തട യാത്ര മടവാക്കര മണലി പുഴയോരത്ത് നിന്ന് തുടങ്ങി എറവക്കാട് സമാപിച്ചു

kallur west holy mary rosary church

കല്ലൂര്‍ പടിഞ്ഞാറ് ഹോളി മേരീ റോസറി പള്ളിയില്‍ മതപഠന യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിശ്വാസ പരിശീലന ദിനാഘോഷം സംഘടിപ്പിച്ചു.

തൃശൂര്‍ അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ റവ. ഫാ. സിജോ മുരിങ്ങാത്തേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിശ്വാസ പരിശീലന യൂണിറ്റ് ഡയറക്ടര്‍ റവ. ഫാ. ജോളി ചിറമ്മല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൈയെഴുത്ത് മാസികയുടെ പ്രകാശനവും, സമ്മാനദാനവും നടത്തി. 25,15,10 വര്‍ഷങ്ങള്‍ സേവനമനുഷ്ഠിച്ച വിശ്വാസ പരിശീലകരെ ആദരിച്ചു. സെക്രട്ടറി ലിന്റോ അന്തിക്കാടന്‍, സിസ്റ്റര്‍ ക്ലയര്‍, കൈക്കാരന്‍ പോള്‍ വട്ടക്കുഴി, റവ. ഫാ. ജോളി ചിറമ്മല്‍, പിടിഎ പ്രസിഡന്റ് പോള്‍സണ്‍ തേറാട്ടില്‍, സ്‌കൂള്‍ ലീഡര്‍ അലന്‍ കീര്‍ത്ത്, വിശ്വാസ …

കല്ലൂര്‍ പടിഞ്ഞാറ് ഹോളി മേരീ റോസറി പള്ളിയില്‍ മതപഠന യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിശ്വാസ പരിശീലന ദിനാഘോഷം സംഘടിപ്പിച്ചു. Read More »

trikur agritherapi

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും അഗ്രിതെറാപ്പി പദ്ധതിയുടെ ഭാഗമായി ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രോബാഗും പച്ചക്കറി തൈകളും വിതരണം ചെയ്തു.

 തൃക്കൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന അഗ്രിതെറാപ്പി പദ്ധതിയുടെ ഭാഗമായുള്ള സഞ്ജീവനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രോബാഗും പച്ചക്കറി തൈകളും വിതരണം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ഡേവിസ്, …

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും അഗ്രിതെറാപ്പി പദ്ധതിയുടെ ഭാഗമായി ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രോബാഗും പച്ചക്കറി തൈകളും വിതരണം ചെയ്തു. Read More »

sreeramakrishna school

 ഭാരതീയ വിദ്യാനികേതന്‍ ജില്ലാ ശാസ്ത്രമേളയില്‍ ആതിഥേയരായ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍ 225 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്മാരായി.

217 പോയിന്റോടെ കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌ക്കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 195 പോയിന്റ് നേടി സരസ്വതി വിദ്യാനികേതന്‍ ഏങ്ങണ്ടിയൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എല്‍പി, യുപി വിഭാഗത്തില്‍ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.   ഹൈസ്‌കൂള്‍ വിഭാഗത്തില്‍  ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സമാപനസഭയില്‍ കൊടകര വിവേകാനന്ദ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.പി. മുരളി അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് വി.എന്‍. രാജീവന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയായ നീരുറവ് നീര്‍ത്തട യാത്ര സംഘടിപ്പിച്ചു.

നെല്ലിപ്പറമ്പ് കനാല്‍ പരിസരത്തു നിന്നും  ആരംഭിച്ച നീരുറവ് നീര്‍ത്തട യാത്ര വാസുപുരത്ത് അവസാനിച്ചു. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ദിവ്യ സുധീഷ്, പഞ്ചായത്തംഗങ്ങളായ ജിഷ ഹരിദാസ്, ബിന്ദു മനോജ്കുമാര്‍, ഗ്രാമ സേവകനായ സി.എസ.് സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയായ നീരുറവ് നീര്‍ത്തട യാത്ര സംഘടിപ്പിച്ചു.

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മതിക്കുന്ന് ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച യാത്ര തൃക്കൂര്‍ പഞ്ചായത്ത് ഓഫീസില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സലീഷ് ചെമ്പാറ, …

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയായ നീരുറവ് നീര്‍ത്തട യാത്ര സംഘടിപ്പിച്ചു. Read More »

kattupanni

വരന്തരപ്പിള്ളി പഞ്ചായത്തിലെ മലയോര മേഖലകളിലെ കൃഷിയിടങ്ങളില്‍ കാട്ടുപ്പന്നി ശല്യം രൂക്ഷമാകുന്നതായി കര്‍ഷകരുടെ പരാതി.

 ഇഞ്ചക്കുണ്ട്, കല്‍ക്കുഴി, മുനിയാട്ടുകുന്ന് എന്നിവിടങ്ങളിലാണ് കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി പരാതി ഉയരുന്നത്. വാഴ, കപ്പ, ചേമ്പ്, ചേന എന്നിവ ഉള്‍പ്പെടെയുള്ള കൃഷികളാണ് പ്രധാനമായും ഇവ നശിപ്പിച്ചത്. ഇന്‍ഷുര്‍ ചെയ്ത വാഴകള്‍ നശിപ്പിച്ചിട്ട് 7 മാസം പിന്നിട്ടിട്ടും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നില്ലെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഔസേഫ് ചെരടായിയുടെ 300 വാഴകളില്‍ 50 എണ്ണവും ബിനോയ് ഞെരിഞ്ഞാപ്പിള്ളിയുടെ 20ഓളം വാഴകളും കാട്ടുപന്നികള്‍ നശിപ്പിച്ചു. വനംവകുപ്പിന്റെ അനാസ്ഥ മൂലം കൃഷിയുപേക്ഷിക്കേണ്ട ഗതികേടിലാണെന്നും അധികൃതര്‍ അനുകൂല നടപടി സ്വീകരിക്കണമെന്നും …

വരന്തരപ്പിള്ളി പഞ്ചായത്തിലെ മലയോര മേഖലകളിലെ കൃഷിയിടങ്ങളില്‍ കാട്ടുപ്പന്നി ശല്യം രൂക്ഷമാകുന്നതായി കര്‍ഷകരുടെ പരാതി. Read More »

saneesh mla pressmeet

ദേശീയപാതയിലെ  കൊടകരയിലും  പേരാമ്പ്രയിലും മഴക്കാലത്ത് അനുഭവപ്പെട്ടിരുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ അറിയിച്ചു

  െ്രെഡനേജ് സംവിധാനത്തിലെ പാകപിഴകള്‍ മൂലം മഴപെയ്യുമ്പോള്‍ മലിനജലമടക്കം വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഒഴുകിയെത്തുകയും  ദേശീയപാതയിലും സര്‍വീസ് റോഡിലും വെള്ളം  കെട്ടിക്കടന്ന് ഗതാഗത  തടസവും ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിച്ചിരുന്നു. വര്‍ഷങ്ങളായുള്ള ഈ ദുരിതത്തിന് പരിഹാരം കാണാന്‍ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചതുള്‍പ്പടെയുള്ള ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കൊടകരയിലും പേരാമ്പ്രയിലും െ്രെഡനേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞതെന്ന് എംഎല്‍എ പറഞ്ഞു. കൊടകര പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ കാവില്‍പാടം പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന പതിനഞ്ചു ലക്ഷം …

ദേശീയപാതയിലെ  കൊടകരയിലും  പേരാമ്പ്രയിലും മഴക്കാലത്ത് അനുഭവപ്പെട്ടിരുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ അറിയിച്ചു Read More »

pratheeksha 2022

നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി കുട്ടികളുടെ കലാകായികമേള പ്രതീക്ഷ 2022 സംഘടിപ്പിച്ചു

പ്രതീക്ഷ 2022  കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു  അധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് ശ്രീലക്ഷ്മി അനില്‍കുമാര്‍, എഴുത്തുകാരന്‍ സുധീഷ് ചന്ദ്രന്‍,  മറ്റു പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

varandarapilli vimala hridaya church

വരന്തരപ്പിള്ളി വിമലഹൃദയ പള്ളിയില്‍ വിമലഹൃദയനാഥയുടെയും വിശുദ്ധ ചാവറയച്ചന്റെയും സംയുക്ത ഊട്ടു തിരുന്നാളിന് കൊടിയേറി.

കൊടിയേറ്റ് കര്‍മ്മം വികാരി റവ ഫാ.ബിജു പുതുശ്ശേരി നിര്‍വഹിച്ചു. അസി. വികാരി സൂരജ് കാക്കശ്ശേരി  തിരുന്നാള്‍ കണ്‍വീനര്‍, കൈക്കാരന്മാര്‍, തിരുന്നാള്‍ പ്രസുദേന്തിമാര്‍, കമ്മിറ്റി അംഗങ്ങള്‍ ഇടവകാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.