ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി,കെ. ഡേവിസ് നിര്‍മ്മാണ ഉദ്ഘാടനവും കല്ലിടല്‍ ചടങ്ങും നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് പ്രൊജക്ട് പ്രകാശനം ചെയ്തു . ഇരിങ്ങാലക്കുട ബിപിസി കെ.ആര്‍. സത്യപാലന്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ബ്ലോക്ക് അംഗം കവിതാ സുനില്‍, പഞ്ചായത്ത് അംഗങ്ങളായ നന്ദിനി സതീശന്‍, രാധാ വിശ്വംഭരന്‍, പിടിഎ പ്രസിഡന്റ് എം.കെ. അശോകന്‍, എംപിടിഎ പ്രസിഡന്റ് ഷൈനി ശ്രീനിവാസന്‍, എസ്എംസി ചെയര്‍മാന്‍ സി.വി. വിമല്‍ കുമാര്‍, വികസന സമിതി സെക്രട്ടറി കെ.കെ. സത്യന്‍, ഒഎസ്എ സെക്രട്ടറി സുനില്‍ കൈതവളപ്പില്‍, ഹെഡ്മിസ്ട്രസ് വി.എം. ബുഷറ, പ്രിന്‍സിപ്പല്‍ ആര്‍.എസ്. ആശാറാണി, സീനിയര്‍ അസിസ്റ്റന്റ് കെ. ശ്രീലത കെ എന്നിവര്‍ പ്രസംഗിച്ചു.
നന്തിക്കര ജിവിഎച്ച്എസ് സ്‌കൂളില്‍ സ്റ്റാര്‍സ് പ്രീപ്രൈമറി പദ്ധതി അനുസരിച്ച് ഗുണമേന്മയുള്ളതും ശാസ്ത്രീയവുമായ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തന ഇടങ്ങള്‍ ഒരുക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനവും തറക്കല്ലിടല്‍ ചടങ്ങും നടന്നു
