കാന്‍ തൃശൂര്‍ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ കെ.വി. ഷാജു, സജിന്‍ മേലേടത്ത്, ജില്ലാ രോഗപ്രതിരോധ ഓഫീസര്‍ രാജു, മെഡിക്കല്‍ ഓഫീസര്‍ അശ്വിന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. സാബിന്‍ എന്നിവര്‍ പ്രസംഗിച്ചു.