കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ സൗദാമിനിയമ്മയുടെ മകന്‍ ശിവകുമാറില്‍ നിന്നും ധനസഹായം ഏറ്റുവാങ്ങി. മരണാനന്തര അടിയന്തിരസദ്യ ഉള്‍പ്പെടെയുള്ള ചെലവുകള്‍ ഒഴിവാക്കിയാണ് കുടുംബം പാവപ്പെട്ടവര്‍ക്ക് ഒരു കൈതാങ്ങായത്. പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്കും ഉപകരണങ്ങളും വിതരണം ചെയ്തു. പുതുക്കാട് സുസ്ഥിര പാലിയേറ്റിവ്, രാപ്പാള്‍ പാലിയേറ്റിവ്, പന്തല്ലൂര്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവക്കാണ് സഹായം കൈമാറിയത്. സൗദാമിനിയുടെ മകന്‍ ശിവകുമാറിന്റെ വസതിയില്‍ വെച്ചുനടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ബ്ലോക്ക് പഞ്ചായത്തംഗം കാര്‍ത്തിക ജയന്‍, പഞ്ചായത്തംഗങ്ങളായ കെ.സി. പ്രദീപ്, രാധ വിശ്വംഭരന്‍, പി. തങ്കം. ജോസ് തെക്കേത്തല, വി.വി. രാജേഷ്, അശോകന്‍ പന്തല്ലൂര്‍, കെ.കെ. രാമകൃഷ്ണന്‍, സി.എന്‍. വിദ്യാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.