പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ റോസിലി തോമസ് അധ്യക്ഷയായിരുന്നു. പഞ്ചായത്തംഗം വിജിത, പ്രധാനാധ്യാപിക വി.എ. ശ്രീജയ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പി. തങ്കം, മഞ്ജുള, ഇ.പി. സത്യന്‍, പി.പി. ആന്റു, ഷിജി ഷാജി, കെ.വി. മനോജ്, എം.കെ. ഡെയ്‌നി എന്നിവര്‍ പ്രസംഗിച്ചു. ഗുണഭോക്താക്കളായ അമ്മമാര്‍ക്ക് 10 വീതം ഗ്രോ ബാഗും വളവും പച്ചക്കറി കൃഷിക്ക് ആവശ്യമായ നടീല്‍ വസ്തുക്കളുടെ വിതരണ ഉദ്ഘാടനവും പ്രസിഡന്റ് നിര്‍വഹിച്ചു. തുടര്‍ന്ന് 20 അമ്മമാര്‍ വായിച്ച പുസ്തകങ്ങളുടെ അവതരണവും ചര്‍ച്ച ചെയ്തു.
ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ‘സമേതം- അമ്മ വായന’ യുടെ വരന്തരപ്പിള്ളി പഞ്ചായത്ത് തല പരിപാടി നന്ദിപുലം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സംഘടിപ്പിച്ചു
