nctv news pudukkad

nctv news logo
nctv news logo

latest news

kallichithra colony

 സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പദ്ധതിയായ സഞ്ചരിക്കുന്ന റേഷന്‍കടയ്ക്ക് കള്ളിചിത്ര നടാംപാടം ആദിവാസി കോളനിയില്‍ തുടക്കമായി

പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി റ്റി. മന്‍ജിത്, ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളായ കെ. ദിലീപ് കുമാര്‍, വി. രമേശന്‍, അഡ്വ. പി. വസന്തം, എം. വിജയലക്ഷ്മി, അഡ്വ. സബിതാ ബീഗം, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. സദാശിവന്‍, ഷീല …

 സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പദ്ധതിയായ സഞ്ചരിക്കുന്ന റേഷന്‍കടയ്ക്ക് കള്ളിചിത്ര നടാംപാടം ആദിവാസി കോളനിയില്‍ തുടക്കമായി Read More »

thalavanikara temple

തലവണിക്കര ചാത്തനായ്ക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ 7 ദിവസം നീണ്ടു നില്‍ക്കുന്ന ഉല്‍സവത്തിന് സാംസ്‌കാരിക സമ്മേളനത്തിനത്തോടെ തുടക്കമായി  

 കെ.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചാത്തനായ്ക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ്് എ.ജി. രാജേഷ് അധ്യക്ഷത വഹിച്ചു. സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ മുഖ്യാതിഥിയായി. ക്ഷേത്രത്തില്‍ പുതിയതായി പണി കഴിപ്പിച്ച ശ്രീകോവിലിന്റെ ശില്പി സുനില്‍ കൃഷ്ണയെ ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി എ. സുരേഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ബൈജു, ചേന്ദംകുളങ്ങര ഭഗവതീ ക്ഷേത്രം സെക്രട്ടറി എന്‍. കൃഷ്ണന്‍ നമ്പൂതിരി, തലോര്‍ മഹാദേവക്ഷേത്ര സമിതി സെക്രട്ടറി ദേവദാസ് ചക്രാത്ത്, തലോര്‍ ചക്കംകുളങ്ങര ദേവസ്വം സെക്രട്ടറി ശങ്കരനാരായണന്‍ …

തലവണിക്കര ചാത്തനായ്ക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ 7 ദിവസം നീണ്ടു നില്‍ക്കുന്ന ഉല്‍സവത്തിന് സാംസ്‌കാരിക സമ്മേളനത്തിനത്തോടെ തുടക്കമായി   Read More »

elephant attack inchakundu

ഇഞ്ചക്കുണ്ടില്‍ ഫോറസ്റ്റ് സ്‌റ്റേഷന്റെ മതില്‍ കാട്ടാന തകര്‍ത്തു

ഇഞ്ചക്കുണ്ടില്‍ കാട്ടാന ഫോറസ്റ്റ് സ്‌റ്റേഷന്റെ മതില്‍ തകര്‍ത്തു. രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. കാരികുളം – ഇഞ്ചക്കുണ്ട് റോഡിലൂടെയെത്തിയ കാട്ടുകൊമ്പനാണ് മതില്‍ തകര്‍ത്ത് ഇഞ്ചക്കുണ്ട് ഫോറസ്റ്റ് സ്‌റ്റേഷന്റെ കോമ്പൗണ്ടിലേക്ക് കടന്നത്. ഫോറസ്റ്റ് സ്‌റ്റേഷനിലുണ്ടായിരുന്ന ജീവനക്കാര്‍ ചേര്‍ന്ന് ഒച്ചയെടുത്ത് ആനയെ സമീപത്തുള്ള തേക്കു തോട്ടത്തിലേക്ക് തുരത്തി.

pudukad st. antonys church

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി 

 പുതുക്കാട് സിഐ യു.എച്ച്. സുനില്‍ദാസ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. വൈകീട്ട് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജെസ്റ്റിന്‍ എലുവത്തിങ്കല്‍ കാര്‍മ്മികനായി. വികാരി ജോണ്‍സന്‍ ചാലിശേരി നേതൃത്വം നല്‍കി. ശനിയാഴ്ച രാവിലെ 7.30ന് കൂടുതുറക്കല്‍ ശുശ്രൂഷയും തുടര്‍ന്ന് അമ്പ് പ്രദക്ഷിണവും നടക്കും. തിരുനാള്‍ദിനമായ ഞായറാഴ്ച രാവിലെ 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ജിമ്മി എടക്കളത്തൂര്‍ കാര്‍മ്മികനാകും. ഫാ. ഡൊമനിക് തലക്കോടന്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് 4ന് ഫാ. ആന്റണി അമ്മുത്തന്‍ കാര്‍മ്മികനായ വി. കുര്‍ബാനയും …

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി  Read More »

muriyad farming

മുരിയാട് ഗ്രാമപഞ്ചായത്തിലെ പുല്ലൂര്‍ പൊതുമ്പുചിറ പാടശേഖരത്തില്‍ 30 ഏക്കറോളം വരുന്ന തരിശുഭൂമിയില്‍ കൃഷിയിറക്കിയതിന്റെ വിളവെടുപ്പ് ആരംഭിച്ചു

ഉമ ഇനത്തില്‍പ്പെട്ട വിത്താണ് വിളവിറക്കിയത്. ഡിസംബറിലെ അപ്രതീക്ഷിത മഴയുടെ ആശങ്ക മറികടന്നാണ് കര്‍ഷകര്‍ വിളവെടുപ്പ് നടത്തുന്നത്. 2016ല്‍ പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടുകൂടിയാണ് 15 വര്‍ഷമായി തരിശു കിടന്നിരുന്ന പുല്ലൂര്‍ പൊതുമ്പു ചിറയില്‍ കൃഷിയിറക്കിയത്. രണ്ടുവര്‍ഷം കൃഷി ചെയ്തിരുന്നുവെങ്കിലും പിന്നീട് പ്രളയവും, കോവിഡും കാരണം കൃഷി തുടര്‍ന്നു കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. വീണ്ടും ഈ വര്‍ഷം പഞ്ചായത്ത് ഭരണസമിതിയുടെ പിന്തുണയോടു കൂടി പാടശേഖരസമിതി കൃഷിയിറക്കാന്‍ തീരുമാനിക്കുകയും, ചാര്‍ളി എം. ലാസറിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കുകയും ചെയ്തു. കൊയ്ത്തുല്‍സവം …

മുരിയാട് ഗ്രാമപഞ്ചായത്തിലെ പുല്ലൂര്‍ പൊതുമ്പുചിറ പാടശേഖരത്തില്‍ 30 ഏക്കറോളം വരുന്ന തരിശുഭൂമിയില്‍ കൃഷിയിറക്കിയതിന്റെ വിളവെടുപ്പ് ആരംഭിച്ചു Read More »

budget 2023

സംസ്ഥാനത്ത് വാഹന നികുതി കൂട്ടി

ബൈക്കിന് 100 രൂപ കാറിന് 200 രൂപ എന്നിങ്ങനെ വാഹനസെസ് കൂടും. ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. മോട്ടർ സൈക്കിൾ നികുതി കൂട്ടി. 2 ലക്ഷം രൂപ വരെയുള്ള മോട്ടർ സൈക്കിളുകൾക്ക് 2 ശതമാനം നികുതി കൂട്ടി. അഞ്ചു ലക്ഷം വരെ വിലയുള്ള കാറിന് ഒരു ശതമാനം കൂട്ടും. അഞ്ചു മുതൽ 15 ലക്ഷം വരെ 2 ശതമാനം കൂടും. 15 ലക്ഷത്തിനു മുകളിൽ ഒരു ശതമാനം കൂടി. ഇതിലൂടെ 340 …

സംസ്ഥാനത്ത് വാഹന നികുതി കൂട്ടി Read More »

budget 2023

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിക്കും

പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

congress amballur

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു 

 ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഡേവിസ് ഡബഌയു. അക്കര, കെ.എല്‍. ജോസ്, രഞ്ജിത്ത് കൈപ്പിള്ളി, കല്ലൂര്‍ ബാബു, സുനില്‍ അന്തിക്കാട്, കെ. ഗോപാലകൃഷ്ണന്‍, സെബി കൊടിയന്‍, പ്രിന്‍സണ്‍ തയ്യാലക്കല്‍, സോമന്‍ മുത്രത്തിക്കര, ആന്റണി കുറ്റൂക്കാരന്‍, സൈമണ്‍ നമ്പാടന്‍, പോള്‍സണ്‍ തെക്കുംപീടിക,  പി.പി. ചന്ദ്രന്‍  എന്നിവര്‍ പ്രസംഗിച്ചു.

ജീവന്‍ രക്ഷ മരുന്ന് വിതരണം

കൊടകര പഞ്ചായത്തിന്റെ ജീവന്‍രക്ഷ മരുന്ന് വിതരണ പദ്ധതി പ്രകാരം രണ്ടു ലക്ഷം രൂപ വിലവരുന്ന അവശ്യ മരുന്നുകള്‍ വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു. കൊടകര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  ജോബി, പാലിയേറ്റീവ് നഴ്‌സ് സിജി എന്നിവര്‍ പ്രസംഗിച്ചു.

ഓട്ടുകമ്പനി-തൊഴിലാളികളുടെ-ദിവസക്കൂലിയിൽ.

ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികളുടെ പ്രതിദിന വേതനത്തില്‍ 126.65 രൂപ വര്‍ധിപ്പിച്ചു നല്‍കാന്‍ ചിറ്റിശ്ശേരിയില്‍ ചേര്‍ന്ന ഉടമകളുടെയും തൊഴിലാളി നേതാക്കളുടെയും യോഗത്തില്‍ തീരുമാനമായി

 വര്‍ധിപ്പിച്ച വേതനം ഫെബ്രുവരി 20 മുതല്‍ നടപ്പിലാക്കും. ഇപ്പോള്‍ 531.55 രൂപയാണ് തൊഴിലാളികളുടെ ദിവസക്കൂലി. വേതന കുടിശ്ശിക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മൂന്നാഴ്ചക്കു ശേഷം ചര്‍ച്ച ചെയ്തു തീരുമാനിക്കും.  തൊഴിലാളികളെ പ്രതിനിധീകരിച്ച് എ.വി. ചന്ദ്രന്‍, ആന്റണി കുറ്റൂക്കാരന്‍, പി.ജി. മോഹനന്‍, കെ.എം. അക്ബര്‍, പി. ഗോപിനാഥന്‍ എന്നിവരും സെന്‍ട്രല്‍ കേരള ടൈല്‍ മനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ജെ. മഞ്ഞളി, സെക്രട്ടറി എം.കെ. സന്തോഷ്, വി.കെ. രവികുമാര്‍, സി.പി. ചന്ദ്രന്‍, കെ.എ. വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു

kodakara paliative

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനാഘോഷവും പക്ഷാഘാത ബോധവത്കരണവും സംഘടിപ്പിച്ചു

മറ്റത്തൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും പുതുക്കാട് താലൂക്കാശുപത്രിയുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പാലിയേറ്റീവ് രോഗികള്‍ക്കുള്ള സ്‌നേഹോപകാരം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സജിത രാജീവന്‍, ടെസി ഫ്രാന്‍സിസ്, ടെസി വില്‍സണ്‍, കെ.എം. ചന്ദ്രന്‍, പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരന്‍, ഇ.കെ. സദാശിവന്‍, സതി സുധീര്‍, ബിഡിഒ പി.ആര്‍. അജയഘോഷ്, പുതുക്കാട് താലൂക്കാസുപത്രി സൂപ്രണ്ട് ഡോ.  കെ.എ. മുഹമ്മദാലി, …

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനാഘോഷവും പക്ഷാഘാത ബോധവത്കരണവും സംഘടിപ്പിച്ചു Read More »

parappukara farming

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരേക്കറില്‍ പച്ചക്കറി കൃഷി ആരംഭിച്ചു

രണ്ടാം തവണയാണ് ഗ്രാമപഞ്ചായത്ത് നേരിട്ട് പച്ചക്കറി കൃഷി നടത്തുന്നത്. പന്തല്ലൂര്‍ പാടത്ത് നടന്ന വിത്തിടല്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രന്‍ നിര്‍വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ശൈലജ,  ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി ജി. സബിത എന്നിവര്‍ പ്രസംഗിച്ചു.

health card must

ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും.

ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് രണ്ടാഴ്ച കൂടി സമയം അനുവദിക്കുന്നത്. എല്ലാ രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാരും ആവശ്യമായ പരിശോധനകൾ നടത്തി അടിയന്തരമായി ഹെൽത്ത് കാർഡ് നൽകേണ്ടതാണെന്നും മന്ത്രി നിർദേശം നൽകി.

pensioners

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പറപ്പൂക്കര പഞ്ചായത്ത് യൂണിറ്റ് 31-ാമത് വാര്‍ഷിക പൊതുയോഗം നെടുമ്പാളില്‍ ചേര്‍ന്നു. മുന്‍ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു

കെഎസ്എസ്പിയു യൂണിറ്റ് പ്രസിഡന്റ് പി.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജോയ് മണ്ടകത്ത്, യൂണിറ്റ് സെക്രട്ടറി കെ. ഹരിദാസന്‍, യൂണിറ്റ് ട്രഷറര്‍ കെ.കെ. സത്യന്‍, ബ്ലോക്ക് പ്രസിഡന്റ് ടി.എം. യോഹന്നാന്‍, ജില്ലാ കമ്മിറ്റിയംഗം ടി.വി. മോഹന്‍, യൂണിറ്റ് കമ്മിറ്റിയംഗം വി.എ. കുഞ്ഞിക്കുട്ടന്‍, ബ്ലോക്ക് വനിതാ കണ്‍വീനര്‍ ടി.എന്‍. ഷെര്‍ളി, യൂണിറ്റ് കമ്മിറ്റിയംഗം കെ.എസ്. അര്‍ഷാദ്, ബ്ലോക്ക് ജോ. സെക്രട്ടറി വി.എ. കുട്ടന്‍, യൂണിറ്റ് വൈസ് പ്രസിഡന്റ് കൈലാസനാഥന്‍, കമ്മിറ്റിയംഗം സുലേഖ എന്നിവര്‍ പ്രസംഗിച്ചു.

alagappa school lab

അളഗപ്പനഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ലാബ് വിദ്യാര്‍ത്ഥികള്‍ക്ക് തുറന്ന് നല്‍കി.

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2020-2021 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80 ലക്ഷം രൂപ ചിലവിലാണ് പുതിയ ലാബ് നിര്‍മിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങള്‍ എല്ലാം ലാബില്‍ ഒരുക്കിയിട്ടുണ്ട്.

trikur panchayath

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘വലിച്ചെറിയല്‍മുക്ത കേരളം’ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ നിര്‍വഹിച്ചു.

 വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സലീഷ് ചെമ്പാറ, ജിഷ ഡേവീസ്, ഹനിത ഷാജു, ഷീബ നിഗേഷ്, മോഹനന്‍ തൊഴുക്കാട്ട്, കപില്‍രാജ്, ഗിഫ്റ്റി ഡെയ്‌സണ്‍, വി.ഇ.ഒ.മാരായ കെ.കെ. ദീപക്, പി.പി. നിഷ, ഹരിത കേരള മിഷന്‍ കോഓര്‍ഡിനേറ്റര്‍ സാധിക്ക് ഹുസൈന്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് വലിച്ചെറിയല്‍മുക്ത പ്രതിജ്ഞ ചൊല്ലുകയും, ഹരിതകര്‍മ്മസേന അംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തുകയും ചെയ്തു.

mupliyam school

മുപ്ലിയം ഗവ. എച്ച്എസ് സ്‌കൂളിലെ 103-ാമത് വാര്‍ഷികവും വിരമിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. 

ആരവം 23 എന്ന പേരില്‍ നടന്ന ചടങ്ങ് വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പാള്‍ കെ. സൗദാമിനി, അദ്ധ്യാപിക കെ.വി. ജോയ്‌സി എന്നിവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങും നടത്തി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസിലി തോമാസ്, പഞ്ചായത്ത് അംഗങ്ങളായ പുഷ്പാകരന്‍ ഒറ്റാലി, വിജിത ശിവദാസന്‍, ഡയറ്റ് ഫാക്കല്‍റ്റി പി.സി. സിജി, പിടിഎ പ്രസിഡന്റ് ഇ.വി. ഷാബു, എസ്എംസി ചെയര്‍മാന്‍ ടി.ആര്‍. സുരേഷ്‌കുമാര്‍, …

മുപ്ലിയം ഗവ. എച്ച്എസ് സ്‌കൂളിലെ 103-ാമത് വാര്‍ഷികവും വിരമിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി.  Read More »

kundanoor explosive

കുണ്ടന്നൂരില്‍ വെടിപ്പുരയിലെ സ്ഫോടനത്തില്‍ പൊള്ളലേറ്റ തൊഴിലാളി മരിച്ചു.

കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. മണികണ്ഠന് 90ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കുണ്ടന്നൂര്‍ പാടത്തിനു സമീപമുള്ള വിജനമായ പറമ്പിലെ വെടിക്കെട്ടു നിര്‍മാണശാലയിലാണ് അപകടമുണ്ടായത്. അതേസമയം അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി . ഡപ്യൂട്ടി കളക്ടർ യമുന ദേവിക്ക് ആണ് അന്വേഷണ ചുമതല. അപകട കാരണം പരിശോധിക്കാനാണ് നിർദേശം.

മലയാളിയുടെ കൊലപാതകത്തിൽ അറസ്റ്റ്

പോളണ്ടില്‍ ജോര്‍ജിയന്‍ പൗരന്മാരായുള്ള വാക്ക് തര്‍ക്കത്തിനിടെയാണ് സൂരജിന് കുത്തേറ്റത്. അറസ്റ്റ് വിവരം പോളണ്ട് പോലീസ് ഇന്ത്യന്‍ എംബസിയെ അറിയിച്ചു

ambanoli road

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കേ കോടാലി അമ്പനോളി പ്രദേശവാസികളുടെ സ്വപ്നമായിരുന്ന കിഴക്കേകോടാലി അമ്പനോളി റോഡ് ജനങ്ങള്‍ക്കായി തുറന്നു നല്‍കി.

എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പതിനഞ്ചു ലക്ഷം രൂപയും കേരള സര്‍ക്കാരിന്റെ 10 ലക്ഷം രൂപയും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 5 ലക്ഷം രൂപയും ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍ പ്രസംഗിച്ചു.