പ്ലാസ്റ്റിക് മാലിന്യം എത്രയും വേഗം നീക്കം ചെയ്യാന്‍ നടപടി ഉണ്ടാകണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നു
മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരം ചെമ്പുച്ചിറ റോഡരുകില്‍ സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യം. മനുഷ്യാവകാശ പ്രവര്‍ത്തകനായ മുപ്ലിയം സ്വദേശി കെ.ജി. രവീന്ദ്രനാഥ് ഈ ആവശ്യമുന്നയിച്ച് മറ്റത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി. വാസുപുരം ചെമ്പുചിറ റോഡിലുള്ള പാലത്തിനു സമീപം പഞ്ചായത്ത് നിര്‍മിച്ചിട്ടുള്ള മാലിന്യ സംഭരണ കേന്ദ്രത്തിനുള്ളിലും പുറത്തും നിരവധി ചാക്കുകളിലായാണ് അജൈവ മാലിന്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഹരിത കര്‍മസേന സംഭരിക്കുന്ന അജൈവ മാലിന്യങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നതെന്നും മാലിന്യചാക്കുകളുടെ എണ്ണം നാള്‍ക്കു നാള് വര്‍ധിച്ചുവരികയാണെന്നും രവീന്ദ്രനാഥ് …