വരന്തരപ്പിള്ളി വൈലോപ്പിള്ളി നാരായണന്‍ അന്തരിച്ചു
75 വയസായിരുന്നു. സംസ്‌കാരം നടത്തി. സുലേഖയാണ് ഭാര്യ. ശലഭ, നിഷ എന്നിവര്‍ മക്കളും അനില്‍, രതീഷ് എന്നിവര്‍ മരുമക്കളുമാണ്.
75 വയസായിരുന്നു. സംസ്‌കാരം നടത്തി. സുലേഖയാണ് ഭാര്യ. ശലഭ, നിഷ എന്നിവര്‍ മക്കളും അനില്‍, രതീഷ് എന്നിവര്‍ മരുമക്കളുമാണ്.
ഷീ വർക്ക് സ്പേസ്; 2058 ലക്ഷം രൂപയുടെ ഭരണാനുമതി വനിതകൾക്ക് ജോലി ചെയ്യാൻ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം യാഥാർത്ഥ്യമാക്കി കൊടകര ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്വപ്ന പദ്ധതിയായ നിർദിഷ്ട ഷീ വർക്ക് സ്പേസ് പദ്ധതിക്ക് 2058 ലക്ഷം രൂപയുടെ ഭരണാനുമതി. നിർമ്മാണ തുകയിൽ 1955.51 ലക്ഷം രൂപ നബാർഡും 102.43 ലക്ഷം രൂപ സംസ്ഥാന സർക്കാറുമാണ് വകയിരുത്തിയിരിക്കുന്നത്. അടുത്ത മൂന്ന് സാമ്പത്തികവർഷങ്ങളിൽ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതിക്കായുള്ള നബാർഡിന്റെ വിഹിതം അനുവദിക്കുക. പ്രവർത്തിയുടെ സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാനാണു …
ഷീ വർക്ക് സ്പേസ് പദ്ധതിക്ക് 2058 ലക്ഷം രൂപയുടെ ഭരണാനുമതി Read More »
പ്രസിദ്ധമായ വരാക്കര പൂരത്തിന് കൊടിയേറി. രാവിലെ ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം തന്ത്രി വിജയന്‍ കാരുമാത്ര കൊടിയേറ്റ് നിര്‍വ്വഹിച്ചു. ക്ഷേത്രയോഗം പ്രസിഡന്റ് കെ.വി. സുരേഷ്, സെക്രട്ടറി സി.എസ്. സുനേഷ്, ട്രഷറര്‍ കെ.എം. ദാസന്‍ എന്നിവര്‍ പങ്കെടുത്തു. ജനുവരി 14 നാണ് പൂരം. ഇരുപത് പൂര സെറ്റുകളുടെ സഹകരണത്തോടെ നടത്തുന്ന പൂരത്തില്‍ 20 ഗജവീരന്‍മാര്‍ അണിനിരക്കും. ജനുവരി 8 മുതല്‍ 12 വരെ വിവിധ ദേശക്കാരുടെ കലാപരിപാടികള്‍ നടക്കും. 13 ന് ആനച്ചമയ പ്രദര്‍ശനവും ഉണ്ടാകും.
മെഡിക്കല്‍ ഓഫീസര്‍ നിയമനം വടക്കാഞ്ചേരി നഗരസഭയില്‍ സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത എം ബി ബി എസ്. ഫാമിലി മെഡിസിനിലോ ജീറിയാട്രിക് മെഡിസിനിലോ ജനറല്‍ മെഡിസിനിലോ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഡോക്ടര്‍മാര്‍ക്കും പാലിയേറ്റീവ് പരിശീലനം നേടിയവര്‍ക്കും മുന്‍ഗണന. 65 വയസ് കവിയരുത്. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷ ജനുവരി 16ന് വൈകിട്ട് അഞ്ചിനകം കോഡിനേറ്റര്‍, വയോമിത്രം …
തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിട ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം പോള്‍സണ്‍ തെക്കും പീടിക, പഞ്ചായത്ത് അംഗങ്ങളായ മായ രാമചന്ദ്രന്‍, സലീഷ് ചെമ്പാറ, കപില്‍രാജ്, ഹനിത ഷാജു, സ്‌കൂള്‍ പ്രധാനാധ്യാപിക എല്‍. ജെസീമ എന്നിവര്‍ പ്രസംഗിച്ചു. എംഎഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 95 ലക്ഷം …
ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ ്‌സഹിതം ഈ മാസം 9ന് ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പായി സൂപ്രണ്ട്, താലൂക്ക് ആശുപത്രി, പുതുക്കാട് പി ഒ- 680 301 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് വിളിക്കുക- 0480 2751232.
പുതുക്കാട് അശോക റോഡില്‍ ഒല്ലൂക്കാരന്‍ ഫ്രാന്‍സീസ് ഭാര്യ ആനി (85) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച (06.01.2024) ഉച്ചതിരിഞ്ഞ് 3.30ന്. മക്കള്‍- തെരേസ ജോസി, പോള്‍ ജോ, ഫെലിക്‌സ്, ജോജി മരുമക്കള്‍- ജോസി, ആന്‍സി ജോ, പരേതയായ നിര്‍മല
തുടർച്ചയായ രണ്ടാം ദിനമാണ് വില ഇടിയുന്നത് ഇന്നലെ 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്കെത്തി. ഇന്ന് 320 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46480 രൂപയാണ്. പുതുവർഷത്തിന്റെ ആരംഭത്തിൽ ഉയർന്നെങ്കിലും ശേഷം വില താഴ്ന്ന പ്രവണത ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്നുണ്ട്. ഇന്നലെയും ഇന്നുമായി 520 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞു. വിപണി വില 5810 രൂപയാണ്.
പുതുവർഷം പ്രതീക്ഷകളുടെതാണ്, ജീവിതത്തിൽ മനോഹരമായ ഏടുകൾ തുന്നിചേർക്കാൻ ശ്രമിക്കുന്നത് പോലെയാണ് ഓരോ പ്രതീക്ഷകളും. ഓരോ വർഷവും വലിയ പ്രതീക്ഷകളോടെയാണ് ആരംഭിക്കുന്നത്. പുതുവർഷത്തിൽ ഉറച്ച തീരുമാനമെടുത്ത് അത് ജീവിതത്തിൽ നടപ്പാക്കി സ്വപ്നം സാക്ഷാത്ക്കരിക്കുന്നത്തിനുള്ള അവസരം കൂടിയാണിത്. ഓരോ പുതുവർഷവും ഒത്തുചേരലുകളോടെയാണ് ആരംഭിക്കുന്നത്. പരസ്പരം സന്തോഷം പങ്കിട്ടും പ്രതീക്ഷകൾ കൈമാറിയുമാണ് ഓരോ പുതു വർഷത്തെയും വാരിപ്പുണരുന്നത്.
സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. നാളെ രാത്രി എട്ട് മുതല്‍ മറ്റന്നാള്‍ രാവിലെ ആറു വരെയാണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് ആവശ്യം
ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററിലേക്ക് ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. യോഗ്യത- ഫുഡ് ടെക്‌നോളജി/ ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസ്/ ഉയര്‍ന്ന രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. പ്രതിമാസ വേതനം 25000 രൂപ. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും. അവസാന …
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം പ്രിന്‍സ് ഫ്രാന്‍സിസ്, തൃശ്ശൂര്‍ കൃഷി വിജ്ഞാന്‍ കേന്ദ്ര ഉദ്യോഗസ്ഥ അനില എന്നിവര്‍ സന്നിഹിതരായിരുന്നു. വരാക്കര പാടശേഖരസമിതി പ്രസിഡന്റ് ദീപക് വല്ലച്ചിറക്കാരന്റെ കൃഷിയിടത്തിലാണ് നാനോ യൂറിയ സ്‌പ്രേയിങ് നടത്തിയത്.
എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും 80 ലക്ഷം രൂപ ചിലവിലാണ് റോഡ് നിര്‍മ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കപില്‍ രാജ്, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എസ്എംഎസ് റോഡിന്റെ ഒന്നാം ഘട്ടം 650 മീറ്റര്‍ ദൂരം നവീകരിച്ചിരുന്നു. 950 മീറ്റര്‍ ദൂരമാണ് രണ്ടാംഘട്ടത്തില്‍ നവീകരിക്കുന്നത്.
പുതുക്കാട് മണ്ഡലം കോണ്‍ഗ്രസ് നടത്തിയ ആഘോഷത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എസ്. രാജു അധ്യക്ഷനായിരുന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, കെ.ജെ. ജോജു, പി.ഡി. ജെയിംസ്, രജനി സുധാകരന്‍, സതി സുധീര്‍, ആന്‍സിജോബി, പ്രീതി ബാലകൃഷ്ണന്‍, ജസ്റ്റിന്‍ ആറ്റുപുറം എന്നിവര്‍ പ്രസംഗിച്ചു.
കല്ലൂര്‍ വടക്കുമുറി സ്വദേശി തയ്യില്‍ വീട്ടില്‍ അനൂപിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. കൊലപാതകം, വധശ്രമം, കവര്‍ച്ച, കഞ്ചാവ് വില്‍പ്പന തുടങ്ങി 10 കേസ്സുകളില്‍ പ്രതിയാണ്. കഞ്ചാവ് വില്‍പ്പന കേസുകളില്‍ നിരന്തരം പ്രതിയായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. അജിത ബീഗമാണ് ഉത്തരവിറക്കിയത്. വരന്തരപ്പിളളി പൊലീസ് എസ്.എച്ച്.ഒ. എസ്. ജയകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ദീപക്, രമേഷ് എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. ഉത്തരവ് ലംഘിച്ചാല്‍ പ്രതിക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
കൊടകര ഗ്രാമപഞ്ചായത്തില്‍ ഹരിത മിത്രം ആപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്യു ആര്‍ കോഡ് വീടുകളില്‍ പതിപ്പിക്കുന്നതിനായി വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ടവര്‍ക്കായി ക്യുആര്‍ കോഡ്, ഐ.ഡി. കാര്‍ഡ്, നോട്ടീസ് എന്നിവ വിതരണം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി, പഞ്ചായത്ത് അംഗങ്ങളായ ബിജി ഡേവിസ്, ലത ഷാജു, ഷിനി ജെയ്‌സണ്‍, കെ.വി നന്ദകുമാര്‍, സി.ഡി. സിബി, ടി.കെ. …
പറപ്പൂക്കര പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന 36 ഉദ്ഘാടനങ്ങളില്‍ നാലാമത്തെ ഉദ്ഘാടനമായി സ്‌പോര്‍ട്‌സ് കിറ്റ് വിതരണം നടത്തി. യുവജനക്ഷേമ ബോര്‍ഡ് ജില്ല കോഓര്‍ഡിനേറ്റര്‍ വി.പി. ശരത്പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരളോത്സവത്തിലെ കായിക ഇനങ്ങളില്‍ പങ്കെടുത്ത 32 ക്ലബുകള്‍ക്കാണ് കിറ്റ് വിതരണം നടത്തിയത്. ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ് ബാറ്റ്, ബോള്‍, കാരംസ് ബോര്‍ഡ്, ചെസ്സ് ബോര്‍ഡ് എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ബീന സുരേന്ദ്രന്‍, എന്‍.എം. പുഷ്പാകരന്‍, ജി. സബിത, ബ്ലോക്ക് …
പുതുക്കാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ വേങ്ങാട് ഉഴിഞ്ഞാല്‍ പാടം തോട് റോഡ് നവീകരിക്കുന്നു. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അനൂപ് മാത്യു, ഹിമാദാസന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ രോഹിത് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 24.9 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം.
കുഞ്ഞാലി പാറ കനാല്‍ ബണ്ട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സുമേഷ് മൂത്തപാടം, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.വി. രവി എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും 19 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മാണം.