പാലിയേക്കര ടോള്‍പ്ലാസ ഓഫീസിലേയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധസമരം സംഘര്‍ഷത്തില്‍ കലാശിച്ചു
പാലിയേക്കരയില്‍ ടോള്‍ കൊള്ള നടത്തുവെന്നാരോപിച്ച് തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ടോള്‍പ്ലാസ വളയല്‍ സമരമാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. പാലിയേക്കരയില്‍ നിന്നുമാണ് പ്രകടനം ആരംഭിച്ചത്. തുടര്‍ന്ന് ജിഐപിഎല്‍ ഓഫീസിന് മുന്നില്‍ നടന്ന സമരം ടി.എന്‍. പ്രതാപന് എംപി ഉദ്ഘാടനം ചെയ്തു. എംപിയ്ക്കും ഡിസിഡി പ്രസിഡന്റിനും ജിഐപിഎല്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കണമെന്ന നേതാക്കളുടെ ആവശ്യം പൊലീസ് തടഞ്ഞതാണ് സംഘര്‍ഷാവസ്ഥയ്ക്ക് തുടക്കമായത്. ഇതേസമയം പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്തു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. …