ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക.
തസ്തികകള്‍
സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍
ജോലിസമയം 24 മണിക്കൂര്‍ – ഒഴിവുകളുടെ എണ്ണം – ഒന്ന്. ഹോണറേറിയം 32000 രൂപ. പ്രായപരിധി 25 – 45 വയസ്സ് . യോഗ്യത – നിയമം / സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജി/ സോഷ്യല്‍ സയന്‍സ് / സൈക്കോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദം. സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചിട്ടുള്ള പ്രവൃത്തി പരിചയം / കൗണ്‍സിലിംഗ് മേഖലയിലുള്ള പ്രവൃത്തി പരിചയം അഭിലഷണീയം. സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യുന്നത് നിര്‍ബന്ധമാണ്. തദ്ദേശവാസികള്‍ക്ക് മുന്‍ഗണന.
കേസ് വര്‍ക്കര്‍ –
പ്രതീക്ഷിത ഒഴിവുകള്‍ – 2 , ഹോണറേറിയം 28000 രൂപ . പ്രായപരിധി 25 – 45 വയസ്സ് . യോഗ്യത – നിയമം / സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജി/ സോഷ്യല്‍ സയന്‍സ് / സൈക്കോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദം. സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചിട്ടുള്ള പ്രവൃത്തി പരിചയം അഭിലഷണീയം. പ്രവൃത്തി സമയം – 24 മണിക്കൂര്‍ . തദ്ദേശവാസികള്‍ക്ക് മുന്‍ഗണന.
മള്‍ട്ടിപര്‍പ്പസ് സ്റ്റാഫ് / കുക്ക് ആന്റ് സെക്യൂരിറ്റി ഗാര്‍ഡ് /നൈറ്റ് ഗാര്‍ഡ്
ഒഴിവുകളുടെ എണ്ണം – മള്‍ട്ടിപര്‍പ്പസ് സ്റ്റാഫ് /കുക്ക് – 1, സെക്യൂരിറ്റി ഗാര്‍ഡ് /നൈറ്റ് ഗാര്‍ഡ് -3. ഹോണറേറിയം 12,000 രൂപ. പ്രായ പരിധി 25 -50 വയസ്സ് . യോഗ്യത – പത്താം ക്ലാസ് വിജയം. മള്‍ട്ടിപര്‍പ്പസ് സ്റ്റാഫ് / കുക്ക് തസ്തികയിലേക്ക് ഹോസ്റ്റല്‍ അംഗീകൃത പ സ്ഥാപനങ്ങളില്‍ കുക്ക് / ക്ലീനിങ് സ്റ്റാഫ് /ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രവര്‍ത്തിസമയം – 24 മണിക്കൂര്‍ .
സെക്യൂരിറ്റി ഗാര്‍ഡ് / നൈറ്റ് ഗാര്‍ഡ് തസ്തികയിലേക്ക് സര്‍ക്കാര്‍ /അര്‍ദ്ധസര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ സമാന തസ്തികയില്‍ ജോലി ചെയ്ത പ്രവൃത്തി പരിചയം. പ്രവൃത്തി സമയം ഡേ / നെറ്റ് . തദ്ദേശവാസികള്‍ക്ക് മുന്‍ഗണന. അപേക്ഷര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം ഒക്ടോബര്‍ 28 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് തൃശ്ശൂര്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ കാര്യാലയം, റൂം നമ്പര്‍ 47 , സിവില്‍ സ്റ്റേഷന്‍ , അയ്യന്തോള്‍ , തൃശൂര്‍ – 680003 എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം . നേരിട്ടുള്ള അഭിമുഖം മുഖേനയാണ് നിയമനം. അപേക്ഷ ഫോറത്തിന്റെ മാതൃക തൃശ്ശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്നും ഇരിങ്ങാലക്കുട സഖി സ്റ്റോപ്പ് സെന്ററില്‍ നിന്നും ലഭ്യമാകും. തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0487 – 2367100