നെന്മണിക്കര മഹാദേവ ടീ സ്റ്റാള്‍ ഉടമ സന്തോഷാണ് പായസവിതരണം നടത്തിയത്. വഴിയാത്രക്കാര്‍ക്കും തന്റെ കടയിലെത്തിയവര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഇദ്ദേഹം പായസം വിതരണം ചെയ്തു. കടയ്ക്കുമുന്നില്‍ വിഎസിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഫ്‌ളക്‌സ് ബോര്‍ഡും ഇദ്ദേഹം സ്ഥാപിച്ചിരുന്നു. വിഎസിനെ കുറിച്ചുള്ള പത്രവാര്‍ത്തകളും ഇദ്ദേഹം ചുമരില്‍ സ്ഥാപിച്ചിരുന്നു. വിഎസിന്റെ 99-ാം പിറന്നാളും സന്തോഷിന്റെ ചായക്കടയില്‍ ആഘോഷമായിരുന്നു. അന്ന് 99 പേര്‍ക്ക് ലഡു വിതരണം ചെയ്തു. 100-ാം ജന്മദിനത്തോടനുബന്ധിച്ച് 100 പേര്‍ക്കാണ് ഇത്തവണ പായസവിതരണം ചെയ്തത്. തന്നെയും സാധാരണക്കാരെയും ഏറ്റവും കൂടുതല്‍ സ്വാധീനിച്ച കമ്മ്യൂണിസ്റ്റ് നേതാവാണ് വിഎസെന്നും സന്തോഷ് പറഞ്ഞു.