കരള്‍ രോഗബാധിതനായ ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കരുണയുടെ കൈത്താങ്ങുമായി തൃക്കൂര്‍ പൊന്നൂക്കര റൂട്ടിലെ സ്വകാര്യ ബസുകള്‍
തൃക്കൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ താമസിക്കുന്ന തണ്ടാശ്ശേരി ശിവന്റെ മകന്‍ 43 വയസുള്ള ടി.എസ്. അഭിഷേകാണ് ചികിത്സക്ക് പണം സ്വരൂപിക്കാനാണ് സ്വകാര്യ ബസുകള്‍ ഒരു ദിവസത്തെ വരുമാനം നല്‍കുന്നത്. കരള്‍ രോഗം ബാധിച്ച് എറണാകുളം ഏസ്റ്റര്‍ മെഡിസിറ്റി ഹോസ്പിറ്റലിന്റെ കീഴില്‍ ചികിത്സയിലാണ്. എത്രയും പെട്ടെന്ന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിനായി ഏകദേശം 60 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് അഭിഷേകിന്റെ കുടുംബം. കുടുംബത്തിന്റെ ഏക ആശ്രയമാണ് അഭിഷേക്. …