തൃക്കൂര് മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തില്‍ സംഗീതോത്സവം അരങ്ങേറി
നൂറില്‍പരം സംഗീതജ്ഞര്‍ സംഗീതാര്‍ച്ചനയില്‍ പങ്കെടുത്തു. സജില്‍ പുതുക്കാടിന്റെ നേതൃത്വത്തിലായിരുന്നു സംഗീതോത്സവം അരങ്ങേറിയത്. പഞ്ചരത്നകീര്ത്താനാലാപനവും നടത്തി. വൈകീട്ട് പാതിരാകുന്നത്ത് രുദ്രന്റെ നേതൃത്വത്തില്‍ സര്‍പ്പബലി നടത്തി. പ്രസിഡന്റ് സുരേഷ് നെല്ലിശേരി, സെക്രട്ടറി മണികണ്ഠന് തൊട്ടിപറമ്പില്‍, കണ്‍വീനര്‍ സുനില്‍കുമാര്‍ തെക്കൂട്ട്, സജീവന് പണിയ്ക്കപറമ്പില്‍, എ.എം. സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്കി. വ്യാഴാഴ്ച വൈകീട്ട് ക്ഷേത്രക്ഷേമസമിതി ഹാളില്‍ ചമയപ്രദര്‍ശനം നടക്കും. വെള്ളിയാഴ്ചയാണ് വേല മഹോത്സവം നടക്കുന്നത്. ഉത്സവദിനത്തില്‍ രാവിലെ 9.30 മുതല്‍ 11.30 വരെ ശീവേലി എഴുന്നെള്ളിപ്പ് തൃക്കൂര് രാജന് മാരാരുടെ നേതൃത്വത്തിലുള്ള …