സ്വര്‍ണവിലയില്‍ വര്‍ധനവ്
സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 600 രൂപ വര്‍ധിച്ച് 46,480 രൂപയും ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5810 രൂപയുമായി.
സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 600 രൂപ വര്‍ധിച്ച് 46,480 രൂപയും ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5810 രൂപയുമായി.
കൊടകര കൊടുങ്ങല്ലൂര്‍ റോഡില്‍ ആളൂര്‍ മുതല്‍ കൊടകര വരെയുള്ള ഭാഗത്ത് റോഡിലേക്ക് ചാഞ്ഞ് നില്ക്കുന്ന മരത്തിന്റെ കൊമ്പുകള്‍ മുറിച്ച് മാറ്റുന്ന പ്രവര്‍ത്തികള്‍ ബുധനാഴ്ച (29.11.23) നടക്കും. കൊടകര കൊടുങ്ങല്ലൂര്‍ റോഡില്‍ ബുധനാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം സാമൂഹ്യനീതി വകുപ്പ് മെയിന്റന്‍സ് ട്രൈബ്യൂണലുകളായി പ്രവര്‍ത്തിക്കുന്ന റവന്യൂ സബ് ഡിവിഷന് ഓഫീസുകളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രായ പരിധി 18 നും 35 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം പാസായിരിക്കണം. വേര്‍ഡ് പ്രോസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ് പാസായിരിക്കണം. എം.എസ്.ഡബ്യു യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 12 …
എഎപി ജില്ലാ പ്രസിഡന്റ് റാഫേല്‍ ടോണി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പാലക്കപറമ്പ്, മാവിന്‍ചുവട്, വെള്ളാനിക്കോട്, ഭരത എന്നിവിടങ്ങളിലാണ് യോഗങ്ങള്‍ നടത്തിയത്. ആലേങ്ങാട് സെന്ററിലായിരുന്നു സമാപന യോഗം. ആം ആദ്മി പാര്‍ട്ടി സംസ്ഥാന വക്താവ് ശരണ്‍ ദേവ്, സംസ്ഥാന സെക്രട്ടറി റാണി ആന്റോ, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജിതിന് സദാനന്ദന്, ജില്ല പ്രസിഡന്റ് റാഫേല്‍ ടോണി, ജില്ല സെക്രട്ടറി ജിജോ ജേക്കബ്, ഗിരിജന്‍ മാള, പുതുക്കാട് മണ്ഡലം പ്രസിഡന്റ് ജോസഫ് ജോര്‍ജ്, തൃക്കൂര് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് …
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രന്ഥശാല നേതൃസമിതി കണ്‍വീനര്‍ ഹക്കിം കളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.ഡി. പോള്സന്, പഞ്ചായത്ത് അംഗം കെ.എസ്. സൂരജ്, എഴുത്തുകാരായ സുഭാഷ് മൂന്നുമുറി, പ്രകാശന് ഇഞ്ചക്കുണ്ട്, ഗ്രന്ഥശാല നേതൃസമിതി ചെയര്മാന് ഇ.എച്ച്. സഹീര്‍, പി.ബി. ജോഷി, ഐ.ബി. ഹിതേഷ്, പി.ആര്. കണ്ണന് എന്നിവര്‍ പ്രസംഗിച്ചു. ചാലക്കുടി താലൂക്കിലെ മികച്ച നേതൃസമിതി കണ്‍വീനറായി തെരഞ്ഞടുക്കപ്പെട്ട ഹിക്കിം കളിപറമ്പിലിനെ ചടങ്ങില്‍ ആദരിച്ചു.
മതബോധന ദിനം തൃശൂര്‍ അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ആളൂര്‍ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാദര്‍ ജോസഫ് പൂവത്തുകാരന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ തോമസ് വട്ടക്കുഴി, ലിന്റോ അന്തിക്കാടന്‍, ഡേവിസ് തെക്കേത്തല, ബിജു ആലപ്പാടന്‍, പോള്‍സണ്‍ തേറാട്ടില്‍, ആഷ്ലിന് ജോബി, മറിയാമ്മ കരിപ്പേരി എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനം എം.എ. കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്തു. കെ.ആര്. ഉണ്ണി അധ്യക്ഷത വഹിച്ചു. വി.എ. രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. എ.എ കുമാരന് പ്രതിഭാ പുരസ്കാര സമര്‍പ്പണവും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണവും നിര്‍വ്വഹിച്ചു. ഇരുപത്തിയഞ്ചു വര്‍ഷമായി പ്രസിഡന്റ് സ്ഥാനം വഹിച്ച കെ.ആര്. ഉണ്ണിയെയും 25 വര്‍ഷം ഭാരവാഹിത്യം വഹിച്ച കെ.എസ്. ബേബിയേയും ചടങ്ങില്‍ ആദരിച്ചു. കെ.എന്‍ ഗോപാലകൃഷ്ണന്, പ്രൊഫ. ടി.ബി. വിജയകുമാര്‍, ജയകൃഷ്ണന് ടി. മേപ്പിള്ളി, പി.ആര്. ബാബു, സജിത സുനില്‍, കെ.കെ. പ്രസന്നകുമാര്‍, കെ.ഡി. ഭാസ്കരന് …
അഖില കേരള എഴുത്തച്ഛന് സമാജം ചെറുവാള്‍ ശാഖയുടെ 25-ാം വാര്‍ഷികവും കുടുംബസമ്മേളനവും നടത്തി Read More »
അഭിമുഖം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ (യുപിഎസ്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 525/19) തസ്തികയിലേക്ക് 2023 ജനുവരി 16 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം നവംബര്‍ 30 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്, പാലക്കാട് ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകണം. യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്‍ക്കായി പ്രസംഗം …
ഡിസംബര്‍ 18ന് മുമ്പായി വേതനം കുടിശിക തീര്‍ത്ത് നല്‍കാമെന്ന് റേഞ്ച് ഓഫീസര്‍ നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് മൂന്നുദിവസം നീണ്ട പണിമുടക്ക് സമരം അവസാനിപ്പിക്കുന്നതെന്ന് യൂണിയന് ചാലക്കുടി ഡിവിഷന് സെക്രട്ടറി കെ. രാജഗോപാല്‍ അറിയിച്ചു. ശനിയാഴ്ച മുതലാണ് താല്‍ക്കാലിക വാച്ചര്‍മാര്‍ വെള്ളിക്കുളങ്ങര റേഞ്ച് ഓഫിസിനു മുന്നില്‍ പണിമുടക്കി സമരം ആരംഭിച്ചത്. ജനുവരി മുതല്‍ മുടങ്ങാതെ വേതനം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ ഉറപ്പുനല്‍കിയതായി യൂണിയന് നേതാക്കള്‍ പറഞ്ഞു.
ക്രിസ്തു രാജത്വ തിരുനാള്‍ റാലി യൂണിറ്റ് അസി. ഡയറക്ടര്‍ ഫാ. പ്രകാശ് പുത്തൂര്‍ ഫ്ളാഗ് ഓഫ് ചെയ്തു. റാലിയുടെ ഭാഗമായി ക്രിസ്തുവിന്റെയും വിശുദ്ധരുടെയും വേഷങ്ങളില്‍ വിദ്യാര്‍ഥികള്‍ അണിനിരന്നു. തുടര്‍ന്ന് ഡയറക്ടര്‍ ഫാ ജിജോ മുരിങ്ങാത്തേരിയുടെ കാര്‍മ്മികത്വത്തില്‍ കുര്‍ബാനയും ഉണ്ടായിരുന്നു.
മേഖല പ്രസിഡന്റ് ടി.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല സമിതിയംഗം രാജീവ് കണ്ണാറ, എസ്.സി. മോര്‍ച്ച സംസ്ഥന ജനറല്‍ സെക്രട്ടറി പി.കെ.ബാബു, ബിജെപി മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, മഹിള മോര്‍ച്ച ജില്ല ജനറല്‍ സെകട്ടറി ബിന്ദു പ്രിയന്, രാജീവന് പിടിക്കപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.
ആഘോഷമായ കുര്‍ബാനയ്ക്ക് ഫാ. വിപിന്‍ കുരിശുതറ കാര്‍മികനായി. ഫാദര്‍ അരുണ്‍ കരപറമ്പില്‍ തിരുനാള്‍ സന്ദേശം നല്കി. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും ഊട്ടുനേര്‍ച്ചയും ഉണ്ടായിരുന്നു.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന് ഷവര്‍മ്മ സ്പെഷ്യല്‍ സ്ക്വാഡ് ജില്ലയില്‍ പരിശോധന നടത്തി. ഒമ്പത് സ്ക്വാഡുകളാണ് 132 ഷവര്‍മ്മ വില്പന നടത്തുന്ന സ്ഥാപനങ്ങള്‍ പരിശോധിച്ചത്. 19 സ്ഥാപനങ്ങള്‍ക്ക് ന്യൂനത പരിഹരിക്കാനും, 39 എണ്ണത്തിന് പിഴ ഈടാക്കാനും 16 സ്ഥാപനങ്ങള്‍ക്ക് ഷവര്‍മ്മ നിര്‍മ്മാണം നിര്‍ത്തി വയ്ക്കാനും നോട്ടീസ് നല്കി. ഷവര്‍മ്മ നിര്‍മ്മാണം നിര്‍ത്തിയ സ്ഥാപനങ്ങള്‍ വീണ്ടും പരിശോധിച്ച് ന്യൂനതകള്‍ പരിഹരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂവെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
വനാമി ചെമ്മീൻ കൃഷി; അപേക്ഷ ക്ഷണിച്ചു തൃശൂർ, എറണാകുളം ജില്ലകളിൽ വനാമി ചെമ്മീൻ കൃഷി വികസന പദ്ധതി പ്രകാരം ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട അപേക്ഷാഫോം മാതൃക, ധനസഹായം സംബന്ധിച്ച് വിവരങ്ങൾ എന്നിവ അഡാക്കിന്റെ ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം റീജ്യണൽ ഓഫീസ്, ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള, സെൻട്രൽ സോൺ, പെരുമാനൂർ പി ഒ, കനാൽറോഡ്, തേവര, കൊച്ചി വിലാസത്തിൽ ഡിസംബർ 8 വൈകിട്ട് 5 നകം ലഭിക്കണം. …
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 മുതല്‍ 23 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പങ്കെടുക്കാം. 3500 രൂപയാണ് ഫീസ്. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2000 രൂപ താമസം ഉള്‍പ്പെടെയും 1000 രൂപ താമസം കൂടാതെയുമാണ് ഫീസ്. www.kied.info ല്‍ ഡിസംബര്‍ 15നകം അപേക്ഷിക്കണം. …
എല്ലാ പഞ്ചായത്തുകളിലും സംഘാടക സമിതി ഓഫീസ് തുറന്നു. ഓരോ പഞ്ചായത്തിലും പ്രവര്‍ത്തനം എകോപിക്കുന്നതിനായി വിപുലമായ സംഘാടക സമിതിയും സബ് കമ്മിറ്റികളും രൂപീകരിച്ചു പ്രവര്‍ത്തനം നടത്തി വരുന്നു. മണ്ഡലത്തിലെ 189 ബൂത്തുകളിലും ബൂത്ത് തല സംഘാടക സമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു.പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി 15 ഓളം രജിസ്ട്രേഷന് കൗണ്ടറുകള്‍ തയ്യാറാക്കും. ഭിന്ന ശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ ഇവര്‍ക്കായി പ്രത്യേകം കൗണ്ട റുകള് സജ്ജമാക്കും. നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം നവംബര്‍ 30 ന് വൈകീട്ട് സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക …
പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2024ന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും അവസരം. നവംബര്‍ 25, 26, ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ജില്ലയിലെ എല്ലാ താലൂക്കുകളിലും വില്ലേജുകളിലും പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനനത്തീയതി, വിലാസം എന്നിവ തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡ് നമ്പര്‍, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം പങ്കെടുക്കാം. കൂടാതെ പൊതുജനങ്ങള്‍ക്ക് വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പിലൂടെയോ voters.eci.gov.in വെബ്സൈറ്റിലൂടെയോ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ സമീപിച്ചോ പേര് ചേര്‍ക്കാം. സംശയനിവാരണത്തിന് …
സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍; പ്രത്യേക ക്യാമ്പ് Read More »
പണം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്കനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച പ്രതി ഒല്ലൂര്‍ പൊലീസിന്റെ പിടിയിലായി. മാന്ദാമംഗലം സ്വദേശി കാര്യാട്ടുപറമ്പില്‍ ജയനെയാണ് കര്‍ണാടകയില്‍ നിന്നും പൊലീസ് പിടികൂടിയത്.
ഭരണകക്ഷി അംഗം ടീന തോബി പ്ലകാര്‍ഡുമേന്തി യോഗത്തില്‍ പ്രതിഷേധം നടത്തി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപയ്ക്ക് പകല്‍ വീട് പണിയുന്നതിന് പുതുക്കാട് പഞ്ചായത്ത് എന്‍ഒസി അനുവദിക്കാത്തതിലും സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്വകാര്യ സോളര്‍ ഏജന്‍സിയുമായി കരാര്‍ നടത്തി രജിസ്ട്രേഷന് യുഡിഎഫ് ഭരണസമിതി ഒത്താശ ചെയ്തെന്നും ആരോപിച്ചായിരുന്നു എല്‍ഡിഎഫ് അംഗങ്ങള്‍ സി.പി. സജീവന്റെ നേതൃത്വത്തില്‍ ഇറങ്ങിപ്പോക്ക് നടത്തിയത്. യുഡിഎഫ് ഭരണസമിതിയുടെ നടപടികള്‍ക്കെതിരെ എല്‍ഡിഎഫ് അംഗങ്ങള്‍ ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. എല്‍ഡിഎഫ് അംഗങ്ങളായ സി.പി. സജീവന്, കെ.വി. …
ബികെഎംയു ജില്ലാ സെക്രട്ടറി വി.എസ.് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. കെ.എസ് കെ ടി യു ഏരിയ വൈസ് പ്രസിഡന്റ് എം.കെ. ബൈജു അധ്യക്ഷനായിരുന്നു. കിസാന്‍സഭ പുതുക്കാട് മണ്ഡലം പ്രസിഡന്റ് കെ.എം. ചന്ദ്രന്, സി ഐ ടി യു അളഗപ്പ കോര്‍ഡിനേഷന്‍ സെക്രട്ടറി പി.വി. ഗോപിനാഥന്, എ ഐ ടി യു സി അളഗപ്പ വെസ്റ്റ് സെക്രട്ടറി പി.സി. സാജു, കര്‍ഷക സംഘം സെക്രട്ടറി ഡേവീസ്, കര്‍ഷക തൊഴിലാളി ഫെഡറേഷന് മണ്ഡലം സെക്രട്ടറി പി.എം. നിക്സന്, സി.വി. ശിവന്, …