പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2024ന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും അവസരം. നവംബര്‍ 25, 26, ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ജില്ലയിലെ എല്ലാ താലൂക്കുകളിലും വില്ലേജുകളിലും പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനനത്തീയതി, വിലാസം എന്നിവ തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡ് നമ്പര്‍, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം പങ്കെടുക്കാം. കൂടാതെ പൊതുജനങ്ങള്‍ക്ക് വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പിലൂടെയോ voters.eci.gov.in വെബ്‌സൈറ്റിലൂടെയോ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ സമീപിച്ചോ പേര് ചേര്‍ക്കാം. സംശയനിവാരണത്തിന് ടോള്‍ ഫ്രീ നമ്പറായ 1950 ല്‍ ബന്ധപ്പെടാം.