എല്ലാ പഞ്ചായത്തുകളിലും സംഘാടക സമിതി ഓഫീസ് തുറന്നു. ഓരോ പഞ്ചായത്തിലും പ്രവര്‍ത്തനം എകോപിക്കുന്നതിനായി വിപുലമായ സംഘാടക സമിതിയും സബ് കമ്മിറ്റികളും രൂപീകരിച്ചു പ്രവര്‍ത്തനം നടത്തി വരുന്നു. മണ്ഡലത്തിലെ 189 ബൂത്തുകളിലും ബൂത്ത് തല സംഘാടക സമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു.പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി 15 ഓളം രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ തയ്യാറാക്കും. ഭിന്ന ശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ ഇവര്‍ക്കായി പ്രത്യേകം കൗണ്ട റുകള്‍ സജ്ജമാക്കും. നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം നവംബര്‍ 30 ന് വൈകീട്ട് സാംസ്‌കാരിക ഘോഷയാത്രയും സാംസ്‌കാരിക സദസ്സും സംഘടിപ്പിക്കും. നവംബര്‍ 30ന് (വ്യാഴം ) വൈകീട്ട് 4 ന് ആമ്പല്ലൂര്‍ സെന്ററില്‍ നിന്നും പുതുക്കാട്ടേക്ക് നടത്തുന്ന സാംസ്‌കാരികഘോഷയാത്രയില്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള കലാകാരന്മാരും പുരോഗമന കലാ സംഘം, താലൂക് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍, വായനശാല ഭാരവാഹികളും ക്ലബ്, യുവജന സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. സാംസ്‌കാരിക സദസ്സിനോട് ചേര്‍ന്ന് നവകേരള ക്യാന്‍വാസില്‍ ചിത്രകാരന്മാര്‍ ചിത്രങ്ങള്‍ വരക്കും.