ഭരണകക്ഷി അംഗം ടീന തോബി പ്ലകാര്‍ഡുമേന്തി യോഗത്തില്‍ പ്രതിഷേധം നടത്തി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപയ്ക്ക് പകല്‍ വീട് പണിയുന്നതിന് പുതുക്കാട് പഞ്ചായത്ത് എന്‍ഒസി അനുവദിക്കാത്തതിലും സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്വകാര്യ സോളര്‍ ഏജന്‍സിയുമായി കരാര്‍ നടത്തി രജിസ്‌ട്രേഷന് യുഡിഎഫ് ഭരണസമിതി ഒത്താശ ചെയ്‌തെന്നും ആരോപിച്ചായിരുന്നു എല്‍ഡിഎഫ് അംഗങ്ങള്‍ സി.പി. സജീവന്റെ നേതൃത്വത്തില്‍ ഇറങ്ങിപ്പോക്ക് നടത്തിയത്. യുഡിഎഫ് ഭരണസമിതിയുടെ നടപടികള്‍ക്കെതിരെ എല്‍ഡിഎഫ് അംഗങ്ങള്‍ ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. എല്‍ഡിഎഫ് അംഗങ്ങളായ സി.പി. സജീവന്‍, കെ.വി. സുമ, ഫിലോമിന ഫ്രാന്‍സിസ്, അനൂപ് മാത്യു എന്നിവരാണ് കുത്തിയിരുപ്പ് സമരം നടത്തിയത്. പുതുക്കാട് പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ തണല്‍ പുഞ്ചിരി ക്ലബ് അംഗങ്ങള്‍ പകല്‍വീട് നിര്‍മിക്കാന്‍ തുക സമാഹരിച്ച് വാങ്ങി നല്‍കിയ 5 സെന്റ് സ്ഥലത്ത് കെട്ടിടം പണിയുന്നതിന് ജില്ലാ പഞ്ചായത്തിന് എന്‍ഒസി നല്‍കാത്ത് വിഷയത്തിലാണ് യുഡിഎഫ് അംഗം ടീന തോബി ഭരണസമിതി യോഗത്തില്‍ പ്ലക്കാഡുമായി പ്രതിഷേധിച്ചത്. ടെന്‍ഡര്‍ കഴിഞ്ഞ പദ്ധതി ഇതോടെ നിര്‍മാണം ആരംഭിക്കാന്‍ കഴിയാത്ത സ്ഥിതിയായെന്നും ടീന തോബി പറഞ്ഞു.