ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ ഷവര്‍മ്മ സ്‌പെഷ്യല്‍ സ്‌ക്വാഡ് ജില്ലയില്‍ പരിശോധന നടത്തി. ഒമ്പത് സ്‌ക്വാഡുകളാണ് 132 ഷവര്‍മ്മ വില്പന നടത്തുന്ന സ്ഥാപനങ്ങള്‍ പരിശോധിച്ചത്. 19 സ്ഥാപനങ്ങള്‍ക്ക് ന്യൂനത പരിഹരിക്കാനും, 39 എണ്ണത്തിന് പിഴ ഈടാക്കാനും 16 സ്ഥാപനങ്ങള്‍ക്ക് ഷവര്‍മ്മ നിര്‍മ്മാണം നിര്‍ത്തി വയ്ക്കാനും നോട്ടീസ് നല്‍കി. ഷവര്‍മ്മ നിര്‍മ്മാണം നിര്‍ത്തിയ സ്ഥാപനങ്ങള്‍ വീണ്ടും പരിശോധിച്ച് ന്യൂനതകള്‍ പരിഹരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂവെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
ഓപ്പറേഷന്‍ ഷവര്‍മ്മ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന
