nctv news pudukkad

nctv news logo
nctv news logo

latest news

പറപ്പൂക്കര എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് ഇനി മുതല്‍ പ്രഭാത ഭക്ഷണം പഞ്ചായത്ത് നല്‍കും

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ക്ക്് പ്രഭാതഭക്ഷണം നല്‍കുന്നത്. ഇരിങ്ങാലക്കുട ഉപജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന ആദ്യത്തെ പഞ്ചായത്ത് ആയി പറപ്പൂക്കര. ആദ്യഘട്ടത്തില്‍ 1.15 ലക്ഷം രൂപ ചെലവില്‍ കുടുംബശ്രീയുടെ സഹായത്തോടെയാണ് ഭക്ഷണം വിതരണം ചെയ്യുക. പ്രഭാത ഭക്ഷണം നല്‍കുന്നതിന്റെ ഉദ്ഘാടനം കെ. കെ. രാമചന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.എം. പുഷ്പാകരന്‍, കെ.സി. പ്രദീപ്, ബീന സുരേന്ദ്രന്‍, എം.കെ. ശൈലജ, …

പറപ്പൂക്കര എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് ഇനി മുതല്‍ പ്രഭാത ഭക്ഷണം പഞ്ചായത്ത് നല്‍കും Read More »

മറ്റത്തൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു

മറ്റത്തൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിലവിലുള്ള രണ്ട് മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുവാന്‍ യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എംബിബിഎസും ടിസിഎംസി രജിസ്‌ട്രേഷനുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റ്, ഡിഗ്രി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 15ന് 2 മണിക്ക് മുമ്പായി ലഭിക്കുന്ന രീതിയില്‍ സൂപ്രണ്ട്, മറ്റത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, പാഡി. പി.ഒ 680 699 എന്ന വിലാസത്തിലോ chcmattathur@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അയക്കേണ്ടതാണ്. …

മറ്റത്തൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു Read More »

പച്ചളിപ്പുറം കിഴുപ്പുള്ളി മാധവൻ ഭാര്യ ജാനകി

പച്ചളിപ്പുറം കിഴുപ്പുള്ളി മാധവൻ ഭാര്യ ജാനകി (95) അന്തരിച്ചു. സംസ്ക്കാരം വ്യാഴം കാലത്ത് 10 മണിക്ക് വടൂക്കര ശ്മശാനം.മക്കൾ : ചന്ദ്രൻ, സദാനന്ദൻ, മോഹനൻ, അശോകൻ (Late),മരുമക്കൾ; സരസ്വതി, സുദന്ദ്ര, നളിനി, ബിന്ദു ( Late)

ജനുവരി 18 ന് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വില്ലേജ് ഓഫീസ് സമരത്തിന് മുന്നോടിയായി തൊട്ടിപ്പാള്‍ വില്ലേജ് സമര സംഘാടക സമിതി യോഗം ചേര്‍ന്നു

മണ്ഡലം സെക്രട്ടറി പി.എം. നിക്‌സന്‍ ഉദ്ഘാടനം ചെയ്തു. എം.ആര്‍. രവി അധ്യക്ഷനായിരുന്നു. ജോ. സെക്രട്ടറി പി.സി. സാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. കിഷോര്‍, എം. കൃഷ്ണന്‍, കെ.എന്‍. ജനമണി, സി.എം. രാജു, പി.ടി. വിശ്വനാഥന്‍, നിമിഷ ശ്രീനി, അമ്പിളി ജനമണി, ലിന്റോ എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ചെയര്‍മാനായി എം. കൃഷ്ണനെയും കണ്‍വീനറായി പി.ടി കിഷോറിനേയും തെരഞ്ഞെടുത്തു

ഓര്‍മ്മച്ചെപ്പ് തുറന്ന് പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു

ഓര്‍മ്മച്ചെപ്പ് തുറന്ന് പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 1977-78 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒത്തുച്ചേര്‍ന്നു. പുതുക്കാട് നടന്ന ചടങ്ങ് റിട്ടയേര്‍ഡ് പ്രധാനാധ്യാപകന്‍ എം.ഒ. ജോണ്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ജെയ്‌സണ്‍ മാളിയേക്കല്‍ അധ്യക്ഷനായി. ഫാദര്‍ ബാബു പാണാട്ടുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ടി.എല്‍. ചാള്‍സ്, ട്രഷറര്‍ എം.പി. റാഫി, ജോര്‍ജ് തട്ടില്‍, കെ.എ. തോമാസ് കൂടലി, ഷാജു ഒല്ലൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ മുന്‍ അധ്യാപകരെ ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ …

ഓര്‍മ്മച്ചെപ്പ് തുറന്ന് പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു Read More »

സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി ഷംഷാബാദ് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തു

സ്ഥാനമൊഴിഞ്ഞ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പിന്‍ഗാമിയായി സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി ഷംഷാബാദ് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തു. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന സിനഡ് യോഗത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.

ചരിത്ര പ്രസിദ്ധമായ വരാക്കര പൂരം ഞായറാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

ശനിയാഴ്ച വൈകീട്ട് 4 മുതല്‍ 7 മണി വരെ ആനച്ചമയ പ്രദര്‍ശനം നടക്കും. 7.30 മുതല്‍ പള്ളിവേട്ട ആരംഭിക്കും. ഞായറാഴ്ച 20 പൂരസെറ്റുകളുടെ പങ്കാളിത്തതോടെ 20ല്‍പരം ഗജവീരന്മാരെ അണിനിരത്തി രാവിലെ 8 മുതല്‍ 11 വരെ പഞ്ചാരിമേളവും എഴുന്നള്ളിപ്പും 11 മണി മുതല്‍ 1 മണി വരെ വിവിധ കാവടി സെറ്റുകളുടെ കാവടി വരവ്, എഴുന്നള്ളിപ്പിന് ശേഷം അന്നദാനവും നടക്കും. ഉച്ചതിരിഞ്ഞ് 3 മുതല്‍ 6 വരെ പാണ്ടിമേള അകമ്പടിയില്‍ കാഴ്ച ശീവേലിയും വൈകീട്ട് 6 മുതല്‍ …

ചരിത്ര പ്രസിദ്ധമായ വരാക്കര പൂരം ഞായറാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു Read More »

പാലിയേക്കര ടോള്‍പ്ലാസയിലെ ജീവനക്കാരും യാത്രക്കാരനും തമ്മില്‍ സംഘര്‍ഷം

കാര്‍ യാത്രികനും ജീവനക്കാരനും പരുക്കേറ്റു. ചുവന്നമണ്ണ് സ്വദേശി കാലായില്‍ ഷിജുവാണ് പരുക്കേറ്റ യാത്രക്കാരന്‍. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്കായിരുന്നു സംഭവം. എറണാകുളത്ത് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഷിജു ഓടിച്ചിരുന്ന കാറിന് ഫാസ്ടാഗ് ഉണ്ടായിരുന്നില്ല. ടോള്‍ ബൂത്തില്‍ നിര്‍ത്താതെ കടന്നുപോകുന്നതിനിടെ കയര്‍കെട്ടിയുള്ള ഡ്രം ഇട്ട് കാര്‍ തടഞ്ഞതാണ് തര്‍ക്കത്തിന് കാരണമായത്. തുടര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങിയ തന്നെ 6 ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും വോക്കി ടോക്കി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് കാര്‍ യാത്രികനായ ഷിജു പറഞ്ഞു. മാതാവും ഭാര്യയും യാത്രയില്‍ …

പാലിയേക്കര ടോള്‍പ്ലാസയിലെ ജീവനക്കാരും യാത്രക്കാരനും തമ്മില്‍ സംഘര്‍ഷം Read More »

വ്യാപാരരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്

ഇതിനു തുടക്കം കുറിച്ചുകൊണ്ട് ജനുവരി 29ന് കാസര്‍കോഡുനിന്നും തിരുവനന്തപുരത്തേയ്ക്ക് വ്യാപാര സംരക്ഷണജാഥ സംഘടിപ്പിക്കും. ജാഥ തിരുവനന്തപുരത്തെത്തുന്നഫെബ്രുവരി 15ന് സംസ്ഥാനത്ത് കടകളടച്ച് പ്രധിഷേധിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ ജാഥ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വ്യപാരനയങ്ങള്‍ ചെറുകിട വ്യപാരികളെ ആത്മഹത്യയിലേയ്ക്കു നയിക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ക്കു മാത്രം അനുകൂലമാകുന്ന നിയമനിര്‍മ്മാണങ്ങള്‍ മൂലം ചെറുകിട വ്യാപാരികള്‍ കഷ്ടത്തിലാണെന്നും ഭാരവാഹികള്‍ പറഞ്ഞു. പിഴയീടാക്കല്‍ മൂലം വ്യാപാരികള്‍ വലയുകയാണ്. മാലിന്യസംസ്‌കരണത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്നത് …

വ്യാപാരരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക് Read More »

മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരയില്‍ കളിസ്ഥലം സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു

മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരയില്‍ കളിസ്ഥലം സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു. പൊലീസ് സ്‌റ്റേഷന്‍, വില്ലേജോഫീസ്, കെ.എസ്.ഇ.ബി. ഓഫീസ്, സഹ.കരണ ബാങ്ക്, ടെല്‌ഫോണ്‍ എക്‌സ്‌ചേഞ്ച്, വിവിധ സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വെള്ളിക്കുളങ്ങരയിലുണ്ടെങ്കിലും പൊതു കളിസ്ഥലം ഇവിടെ ഇല്ല.

വേലൂപ്പാടം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റൂബി ജൂബിലി ആഘോഷവും അധ്യാപക, രക്ഷാകര്‍ത്തൃദിനവും യാത്രായയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

വേലൂപ്പാടം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റൂബി ജൂബിലി ആഘോഷവും അധ്യാപക, രക്ഷാകര്‍ത്തൃദിനവും യാത്രായയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. സമാപന സമ്മേളനം ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ജെസി പി. ലാസര്‍, അധ്യാപിക ടി.ജെ. ജാന്‍സി എന്നിവര്‍ക്ക് ചടങ്ങില്‍ യാത്രായയപ്പ് നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ. ഡേവിസ് ചെറയത്ത്, പ്രധാനാധ്യാപകന്‍ വി.ഡി. ജോഷി, പിടിഎ പ്രസിഡന്റ് ഷിജോ ഞെരിഞ്ഞാമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാവിരുന്ന് …

വേലൂപ്പാടം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റൂബി ജൂബിലി ആഘോഷവും അധ്യാപക, രക്ഷാകര്‍ത്തൃദിനവും യാത്രായയപ്പ് സമ്മേളനവും സംഘടിപ്പിച്ചു Read More »

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ നവീകരിച്ച പാറോലിമന റോഡ് തുറന്നു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എസ.് പ്രിന്‍സ്, ഗ്രാമപഞ്ചായത്ത് അംഗം ശൈലജ നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 7.3 ലക്ഷം രൂപ ചെലവിലായിരുന്നു റോഡിന്റെ നവീകരണം.

പുതിയതായി പണിത വരന്തരപ്പിള്ളി വില്ലേജ് ഓഫീസ് കെട്ടിടം കാട് മൂടിയ നിലയില്‍

44 ലക്ഷം രൂപ ചിലവില്‍ പണിത കെട്ടിടമാണ് നിര്‍മാണം പൂര്‍ത്തികരിക്കാതെ കാട്പിടിച്ച് കിടക്കുന്നത്. വില്ലേജാഫീസിന്റെ സൈഡിലൂടെ വഴി ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി കോടതിയില്‍ നിന്ന് സ്‌റ്റേ മേടിച്ചതാണ് പണി പൂര്‍ത്തികരിക്കാന്‍ സാധിക്കാത്തത് എന്ന് വില്ലേജിലെ ജോലിക്കാര്‍ പറയുന്നു. പുതിയ കെട്ടിടം ഇഴജന്തുക്കളുടേയും നായ്ക്കളുടേയും കേന്ദ്രമായി മാറിയിരിക്കുകയാണ്. നിലവില്‍ വില്ലേജ് പ്രവര്‍ത്തിക്കുന്നത് പഞ്ചായത്ത് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്. ഒന്നാംനിലയില്‍ ആയതിനാല്‍ ഇവിടേക്ക് വയോധികര്‍ക്കും അംഗപരിമിതര്‍ക്കും കയറിച്ചെല്ലാന്‍ വളരെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. സ്വന്തമായി കെട്ടിടം ഉണ്ടായിട്ടും അത് ഉപയോഗിക്കാന്‍ കഴിയാതെയാണ് ഈ …

പുതിയതായി പണിത വരന്തരപ്പിള്ളി വില്ലേജ് ഓഫീസ് കെട്ടിടം കാട് മൂടിയ നിലയില്‍ Read More »

പ്രവാസികളെ സര്‍ക്കാര്‍ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

പ്രവാസികളെ സര്‍ക്കാര്‍ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എംഎല്‍എ. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. (വിഒ) പ്രവാസികള്‍ അയക്കുന്ന പണമാണ് ഇന്ത്യന്‍ ഇക്കണോമിയുടെ പ്രധാന ആശ്രയമെന്നും എന്നാല്‍ തിരികെ എത്തുന്ന പ്രവാസികള്‍ക്കു വേണ്ട സാമ്പത്തിക ചുറ്റുപാടോ സംരക്ഷണമൊ ഒരുക്കുവാന്‍ ഉള്ള നടപടികള്‍ സര്‍ക്കാരുകള്‍ രൂപം നല്‍കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 2026 ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ …

പ്രവാസികളെ സര്‍ക്കാര്‍ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ Read More »

obit

വരന്തരപ്പിള്ളി വൈലോപ്പിള്ളി നാരായണന്‍ അന്തരിച്ചു

75 വയസായിരുന്നു. സംസ്‌കാരം നടത്തി. സുലേഖയാണ് ഭാര്യ. ശലഭ, നിഷ എന്നിവര്‍ മക്കളും അനില്‍, രതീഷ് എന്നിവര്‍ മരുമക്കളുമാണ്.

ഷീ വർക്ക് സ്പേസ് പദ്ധതിക്ക് 2058 ലക്ഷം രൂപയുടെ ഭരണാനുമതി

ഷീ വർക്ക് സ്പേസ്; 2058 ലക്ഷം രൂപയുടെ ഭരണാനുമതി വനിതകൾക്ക് ജോലി ചെയ്യാൻ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം യാഥാർത്ഥ്യമാക്കി കൊടകര ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്വപ്ന പദ്ധതിയായ നിർദിഷ്ട ഷീ വർക്ക് സ്പേസ് പദ്ധതിക്ക് 2058 ലക്ഷം രൂപയുടെ ഭരണാനുമതി. നിർമ്മാണ തുകയിൽ 1955.51 ലക്ഷം രൂപ നബാർഡും 102.43 ലക്ഷം രൂപ സംസ്ഥാന സർക്കാറുമാണ് വകയിരുത്തിയിരിക്കുന്നത്. അടുത്ത മൂന്ന് സാമ്പത്തികവർഷങ്ങളിൽ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതിക്കായുള്ള നബാർഡിന്റെ വിഹിതം അനുവദിക്കുക. പ്രവർത്തിയുടെ സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാനാണു …

ഷീ വർക്ക് സ്പേസ് പദ്ധതിക്ക് 2058 ലക്ഷം രൂപയുടെ ഭരണാനുമതി Read More »

വരാക്കര പൂരത്തിന് കൊടിയേറി

പ്രസിദ്ധമായ വരാക്കര പൂരത്തിന് കൊടിയേറി. രാവിലെ ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം തന്ത്രി വിജയന്‍ കാരുമാത്ര കൊടിയേറ്റ് നിര്‍വ്വഹിച്ചു. ക്ഷേത്രയോഗം പ്രസിഡന്റ് കെ.വി. സുരേഷ്, സെക്രട്ടറി സി.എസ്. സുനേഷ്, ട്രഷറര്‍ കെ.എം. ദാസന്‍ എന്നിവര്‍ പങ്കെടുത്തു. ജനുവരി 14 നാണ് പൂരം. ഇരുപത് പൂര സെറ്റുകളുടെ സഹകരണത്തോടെ നടത്തുന്ന പൂരത്തില്‍ 20 ഗജവീരന്‍മാര്‍ അണിനിരക്കും. ജനുവരി 8 മുതല്‍ 12 വരെ വിവിധ ദേശക്കാരുടെ കലാപരിപാടികള്‍ നടക്കും. 13 ന് ആനച്ചമയ പ്രദര്‍ശനവും ഉണ്ടാകും.

തൊഴിലവസരങ്ങളും അറിയിപ്പുകളും

മെഡിക്കല്‍ ഓഫീസര്‍ നിയമനം വടക്കാഞ്ചേരി നഗരസഭയില്‍ സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത എം ബി ബി എസ്. ഫാമിലി മെഡിസിനിലോ ജീറിയാട്രിക് മെഡിസിനിലോ ജനറല്‍ മെഡിസിനിലോ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഡോക്ടര്‍മാര്‍ക്കും പാലിയേറ്റീവ് പരിശീലനം നേടിയവര്‍ക്കും മുന്‍ഗണന. 65 വയസ് കവിയരുത്. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷ ജനുവരി 16ന് വൈകിട്ട് അഞ്ചിനകം കോഡിനേറ്റര്‍, വയോമിത്രം …

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിട ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിട ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം പോള്‍സണ്‍ തെക്കും പീടിക, പഞ്ചായത്ത് അംഗങ്ങളായ മായ രാമചന്ദ്രന്‍, സലീഷ് ചെമ്പാറ, കപില്‍രാജ്, ഹനിത ഷാജു, സ്‌കൂള്‍ പ്രധാനാധ്യാപിക എല്‍. ജെസീമ എന്നിവര്‍ പ്രസംഗിച്ചു. എംഎഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 95 ലക്ഷം …

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിട ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »